'അതീവ ദുഃഖകരമായ വാർത്ത..'; കൊവിഡ് ബാധിച്ച് മരിച്ച പൊലീസുകാരന് അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

Web Desk   | Asianet News
Published : Aug 01, 2020, 06:24 PM ISTUpdated : Aug 01, 2020, 07:00 PM IST
'അതീവ ദുഃഖകരമായ വാർത്ത..'; കൊവിഡ് ബാധിച്ച് മരിച്ച പൊലീസുകാരന് അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

Synopsis

സമൂഹത്തിനും പൊലീസിനും അജിതന്റെ അകാല വിയോഗം വലിയ നഷ്ടമാണ്. ഈ വിയോഗം സൃഷ്ടിച്ച വേദനയ്ക്കിടയിലും കൂടുതൽ ആത്മവീര്യത്തോടെ കർമ്മനിരതരായിക്കൊണ്ട്, അജിതൻ്റെ ജീവിതത്തോട് നീതി പുലർത്താൻ ഏവർക്കുമാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.  

ഇടുക്കി: ഇടുക്കി സ്പെഷ്യൽ ബ്രാഞ്ചിലെ സബ് ഇൻസ്പെക്ടർ അജിതന്റെ മരണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അതീവ ദുഃഖകരമായ വാർത്തയാണിതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. കൊവിഡ് ബാധിച്ചായിരുന്നു അജിതന്റെ മരണം.  

കൊവിഡ് മഹാമാരിക്കെതിരെ നമ്മൾ പടുത്തുയർത്തിയ പോരാട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കൊപ്പം സ്തുത്യർഹമായ സേവനമാണ് കേരള പൊലീസും കാഴ്ചവച്ചത്. അവിശ്രമം, നിർഭയം അവർ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമാണ് രാജ്യത്ത് മറ്റു പ്രദേശങ്ങളിൽ ഭീകരാവസ്ഥ സൃഷ്ടിച്ച രോഗത്തെ സംസ്ഥാനത്ത് ഫലപ്രദമായി ചെറുക്കാൻ സാധിച്ചതെന്നും മുഖ്യമന്ത്രി കുറിക്കുന്നു.

സമൂഹത്തിനും പൊലീസിനും അജിതന്റെ അകാല വിയോഗം വലിയ നഷ്ടമാണ്. ഈ വിയോഗം സൃഷ്ടിച്ച വേദനയ്ക്കിടയിലും കൂടുതൽ ആത്മവീര്യത്തോടെ കർമ്മനിരതരായിക്കൊണ്ട്, അജിതൻ്റെ ജീവിതത്തോട് നീതി പുലർത്താൻ ഏവർക്കും ആകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വീണ്ടും ലോക കേരള സഭ; ജനുവരി 29ന് തിരുവനന്തപുരം നിശാഗന്ധിയിൽ ഉദ്ഘാടനം, പ്രതീക്ഷിക്കുന്ന ചെലവ് പത്തു കോടി
ചോരവാർന്നു മരണത്തിലേക്ക് പോയ പെരുമ്പാമ്പിന് അരീക്കോട് അടിയന്തിര ശസ്ത്രക്രിയ, മുറിവേറ്റത് യന്ത്രം ഉപയോഗിച്ച് പുല്ലുവെട്ടുന്നതിനിടെ