
തിരുവനന്തപുരം: നെൽകര്‍ഷകര്‍ക്കുള്ള പ്രോത്സാഹന ബോണസ് നിര്‍ത്തണമെന്ന കേന്ദ്ര നിര്‍ദേശത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. നെല്ലുൽപാദനം കൂടുന്നത് നാടിനാകെ ബാധ്യതയെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ വിചിത്ര ന്യായം കര്‍ഷകരോടുള്ള വെല്ലുവിളിയെന്ന് മുഖ്യമന്ത്രി പ്രസ്താവനയിൽ വിമര്‍ശിച്ചു. ഉത്പാദനം ആവശ്യത്തിലധികമായതിനാൽ സംഭരണ ചെലവ് ബാധ്യതയാകുമെന്ന് ചീഫ് സെക്രട്ടറിയെ കത്തിലൂടെ കേന്ദ്ര ധനകാര്യ എക്സ്പെന്‍റീച്ചര്‍ സെക്രട്ടറിയാണ് അറിയിച്ചത്. കിലോയ്ക്ക് 6.31രൂപ കര്‍ഷകര്‍ക്ക് അധികമായി സംസ്ഥാന സര്‍ക്കാര്‍ നൽകുന്നതിൽ കേന്ദ്രത്തിന് എന്തിനാണ് അസ്വസ്ഥതയെന്നും മുഖ്യമന്ത്രി ചോദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam