പിണറായി വിജയന് ഇന്ന് 78-ാം പിറന്നാൾ

Published : May 24, 2023, 07:07 AM ISTUpdated : May 26, 2023, 03:32 PM IST
പിണറായി വിജയന് ഇന്ന് 78-ാം പിറന്നാൾ

Synopsis

പതിവ് പോലെ ആഘോഷങ്ങളിലാതെയാണ് മുഖ്യമന്ത്രിക്ക് പിറന്നാൾ ദിനം. രാവിലെ മന്ത്രിസഭാ യോഗവും പിന്നീട് ചില പൊതുപരിപാടികളും തലസ്ഥാനത്തുണ്ട്. 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 78 ആം പിറന്നാൾ. പതിവ് പോലെ ആഘോഷങ്ങളിലാതെയാണ് മുഖ്യമന്ത്രിക്ക് പിറന്നാൾ ദിനം. രാവിലെ മന്ത്രിസഭാ യോഗവും പിന്നീട് ചില പൊതുപരിപാടികളും തലസ്ഥാനത്തുണ്ട്. 

ഔദ്യോഗിക രേഖകൾ പ്രകാരം 1945 മാർച്ച് 21നാണ് പിണറായി വിജയന്‍റെ പിറന്നാൾ. എന്നാൽ യഥാർത്ഥ ജന്മദിനം 1945 മെയ് 24 എന്ന് പിണറായി വിജയൻ തന്നെയായിരുന്നു അറിയിച്ചത്. 2016ൽ ഒന്നാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതിൻ്റെ തലേ ദിവസമായിരുന്നു പിറന്നാൾ ദിനത്തിലെ സസ്പെൻസ് പിണറായി അവസാനിപ്പിച്ചത്. പിണറായി മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയിട്ട് നാളെ 7 വർഷം പൂർത്തിയാകുകയാണ്. 

അതേസമയം, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മുഖ്യമന്ത്രി പിണറായി വിജയന് മലയാളത്തിൽ പിറന്നാളാശംസ നേർന്നു. സമഗ്ര പ്രയത്നം കൊണ്ട് കേരളത്തിന്റെ വിജയ ഗാഥ രചിക്കുന്ന തന്‍റെ പ്രിയ സഖാവിന് ദീര്‍ഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെയെന്ന് സ്റ്റാലിൻ തന്‍റെ സാമൂഹിക മാധ്യമ ഹാൻഡിലുകളിൽ കുറിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ