
കണ്ണൂർ: ദേശീയപാതാ നിർമാണം നടത്തുന്ന കരാർ കമ്പനി ലേബർ ക്യാമ്പിൽ തൊഴിലാളിക്ക് മർദ്ദനമേറ്റു. പയ്യന്നൂർ മാത്തിലിലെ ലേബർ ക്യാമ്പിലെ തൊഴിലാളിക്കാണ് മർദ്ദനമേറ്റത്. കൂലി കുടിശ്ശിക ചോദിച്ചതിനാണ് സൂപ്പർവൈസർ മർദ്ദിച്ചതെന്നു സഹ തൊഴിലാളികൾ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
കുടുംബ വഴക്ക്; അച്ഛന്റെ കുത്തേറ്റ് ആണ്‍ മക്കള്‍ ആശുപത്രിയില്‍
തൃശൂരില്‍ അച്ഛന്റെ കുത്തേറ്റ് രണ്ട് മക്കൾക്ക് പരിക്കേറ്റു. കണ്ണമ്പ്ര സ്വദേശി ശ്രീധരനാണ് മക്കളായ മഹേഷ്, മനോജ് എന്നിവരെ കത്തികൊണ്ട് കുത്തിയത്. പരിക്കേറ്റവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മക്കളെ കുത്തിയ ശ്രീധരനെ വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.