
പാലക്കാട്: അക്യുപങ്ങ്ചർ ചികിത്സയ്ക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം അശാസ്ത്രീയത പ്രചരിപ്പിക്കുന്നവർ സാമൂഹ്യദ്രോഹികളാണ്. വാക്സിൻ വിരുദ്ധത പ്രചരിപ്പിക്കുന്നതുൾപ്പെടെ സമൂഹത്തെ പുറകോട്ടടുപ്പിക്കാൻ ഇക്കൂട്ടർ ശ്രമം നടത്തുകയാണ്.
അശാസ്തീയ പ്രവണത തല പൊക്കുന്നത് നാടിന് ആപത്താണ്. ഇവയ്ക്കെതിരെ ഒറ്റക്കെട്ടായി സമൂഹം നിൽക്കണം. അശാസ്ത്രീയ ചികിത്സയിലൂടെ ജീവൻ നഷ്ടമായ സഹോദരിയുടെ മുഖം ഇപ്പോഴും ഓർമ വരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് ചിറ്റൂർ താലൂക്ക് ആശുപത്രി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മലപ്പുറത്ത് അക്യുപങ്ങ്ചർ ചികിത്സകാരണം വീട്ടിലെ പ്രസവത്തിൽ മരിച്ച സ്ത്രീയെക്കുറിച്ചാണ് മുഖ്യമന്ത്രിയുടെ പരാമർശം.
ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ പണമില്ല. സംസ്ഥാനത്ത് ആവശ്യങ്ങളേറെയാണ് ഉള്ളത്. അത് നിറവേറ്റാനുള്ള ഖജനാവിൻ്റെ ശേഷി സംസ്ഥാനത്തില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനാണ് കിഫ്ബി രൂപം കൊണ്ടതെന്ന് പറഞ്ഞ മുഖ്യമന്ത്രി കിഫ്ബിക്കെതിരെയുള്ള എതിർപ്പിൽ പ്രതിപക്ഷത്തിനെ വിമർശിച്ചു. തള്ളിപ്പറയുന്നവർ തന്നെ കിഫ്ബിക്ക് കയ്യടിക്കേണ്ട അവസ്ഥയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam