'നാടിന്റെ വികസനം തടയാൻ ശ്രമിക്കുന്നു'; കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി നിയമസഭയിൽ

Published : Mar 03, 2023, 09:59 AM ISTUpdated : Mar 03, 2023, 10:36 AM IST
'നാടിന്റെ വികസനം തടയാൻ ശ്രമിക്കുന്നു'; കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി നിയമസഭയിൽ

Synopsis

ഷുഹൈബ് വധക്കേസിൽ അന്വേഷണം നീതിപൂർവമാണെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

തിരുവനന്തപുരം : കേന്ദ്രത്തിനെതിരെ നിയമസഭയിൽ വിമർശനവുമായി മുഖ്യമന്ത്രി. നാടിന്റെ വികസനം തടയാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. കിഫ്ബി കടമെടുപ്പ് സംസ്ഥാനത്തിന്റെ പൊതു കടമായി പരിഗണിച്ചു. ഇത് ഗൗരവമായി കാണണമെന്നും മുഖ്യമന്ത്രി. 2016 ലെ 600 വാഗ്ദാനങ്ങളിൽ 580 എണ്ണം നിറവേറ്റിയതിന്റെ അംഗീകരമാണ് തുടർഭരണം. സംസ്ഥാനത്ത് തൊഴിലില്ലായ്മ കുറച്ചു കൊണ്ടുവരാൻ സാധിച്ചു. 74000 കോടിയുടെ 933 പദ്ധതികൾക്ക് അംഗീകാരം നൽകി. ഇടുക്കി, കുട്ടനാട്, വയനാട് പക്കേജുകൾ സമയ ബന്ധിതമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഷുഹൈബ് വധക്കേസിൽ അന്വേഷണം നീതിപൂർവമാണെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. കേസിൽ ആകെ 17 പ്രതികളാണ് ഉള്ളത്. കേസ് തലശേരി അഡീഷണൽ സെഷൻസ് കോടതിയുടെ പരിഗണനയിലാണ്. ഗൂഢാലോചന വകുപ്പ് കൂടി ചേർത്താണ് അന്വേഷണ നടന്നത്. രാഷ്ട്രീയ പശ്ചാത്തലം പരിഗണിക്കാതെ കുറ്റവാളികളെ കണ്ടെത്തിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒന്നാം പ്രതി ജാമ്യവ്യവസ്ഥ ലംഘിച്ചു. മറ്റൊരു കേസിൽ പ്രതിയായിരുന്നു. സഭ നിർത്തിവച്ച് ഷുഹൈബ് വധക്കേസ് ചർച്ച ചെയ്യേണ്ട കാര്യം ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.    

എന്നാൽ പ്രതിപക്ഷം നിയസഭയിൽ ശുഹൈബ് വധക്കേസിനെ കുറിച്ച് ചോദ്യങ്ങളുന്നയിച്ചില്ല. അടിയന്തിര പ്രമേയത്തിന് അനുമതി തേടിയ പശ്ചാത്തലത്തിലാണ് പ്രതിപക്ഷം ചോ​ദ്യം ചോദിക്കാതിരുന്നത്. ചോദ്യോത്തര വേളയിൽ പരിഗണിച്ച വിഷയം ഇന്നലെ അനുമതി നൽകാതെ തള്ളിയിരുന്നു. ഈ സാഹചര്യം മനസിലാക്കിയത് പ്രതിപക്ഷ നീക്കം. 

Read More : ത്രിപുര ഫലം: കോൺഗ്രസ് സഹകരണം തുടരുന്നതിൽ സിപിഎമ്മിൽ ഭിന്നത, പിബി യോഗത്തിൽ ചർച്ചയാവും

PREV
Read more Articles on
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ