
തിരുവനന്തപുരം: നേമം മണ്ഡലത്തിലെ നവ കേരള സദസ്സിൽ പ്രതിപക്ഷത്തിനും ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവിന് വലിയ പ്രയാസമാണെന്നും അത് എന്തുകൊണ്ടാണെന്ന് നമുക്ക് മനസിലാകുമെന്നും പറഞ്ഞ മുഖ്യമന്ത്രി, അക്കാര്യം നാട്ടുകാർക്കും മനസിലാകുന്നുണ്ടെന്നും പറഞ്ഞു. ബിജെപിയെന്ന രാഷ്ട്രീയ കക്ഷിക്കെതിരെയല്ല നവ കേരള സദസ്. സംസ്ഥാനത്തിന് തടസ്സം നിൽക്കുന്ന കേന്ദ്ര തടസങ്ങൾ മാറണം. അത് ജനങ്ങൾക്ക് മുന്നിൽ പറയണം. പക്ഷെ ബിജെപിക്കുണ്ടാകുന്ന പ്രയാസം തുടക്കം മുതൽ ഏറ്റെടുത്തത് വിഡി സതീശനാണ്. നാടിന്റെ താത്പര്യത്തിന് ഒപ്പമാകും വിഡി സതീശനെന്നാണ് കരുതിയത്. എന്നാൽ അതല്ല ഉണ്ടായതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
നേമത്താണ് കേരളത്തിന് നാണക്കേടുണ്ടാക്കാൻ കോൺഗ്രസ് ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ കൂട്ടുനിന്നതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. കേരളത്തിന്റെ മതനിരപേക്ഷതാ ബോധം ഉയർന്നപ്പോൾ ബിജെപിയെ പരാജയപ്പെടുത്തി. സംസ്ഥാനത്തെ പല കോൺഗ്രസ് നേതാക്കളും ബിജെപിയുടെ കണ്ണിലെ പ്രിയപ്പെട്ടവരാണ്. അവർ പല അവസരവാദ കളികളും നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
നാല് വോട്ടിന് വേട്ടി എന്ത് രാഷ്ട്രീയ ചെറ്റത്തരവും കാണിക്കുന്നവരാണ് കോൺഗ്രസ് നേതൃത്വമെന്ന് അദ്ദേഹം വിമര്‍ശിച്ചു. ആരെയും വ്യക്തിപരമായി പറയുന്നില്ല. പക്ഷെ ബിജെപിയെ മഹത്വവൽക്കരിക്കാൻ ശ്രമിച്ചത് ആരെന്ന് നിങ്ങൾക്കെല്ലാം അറിയാം. കേന്ദ്രത്തിനെതിരെ അര നേരം ശബ്ദിക്കാൻ യുഡിഎഫ് എംപിമാർക്ക് കഴിഞ്ഞോ? എല്ലാവരും ബിജെപിയെ പ്രീണിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
Nava Kerala Sadas | Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam