സെക്രട്ടറിയേറ്റിനുള്ളിൽ പ്രതിഷേധം; മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിൽ കരിങ്കൊടിയുമായി ആർവൈഎഫ് പ്രവർത്തകർ

Published : Dec 23, 2023, 04:44 PM ISTUpdated : Dec 23, 2023, 11:01 PM IST
സെക്രട്ടറിയേറ്റിനുള്ളിൽ പ്രതിഷേധം; മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിൽ കരിങ്കൊടിയുമായി ആർവൈഎഫ് പ്രവർത്തകർ

Synopsis

ആർവൈഎഫ് സംസ്ഥാന ഭാരവാഹികളാണ് കരിങ്കൊടിയുമായി നോർത്ത് ബ്ലോക്കിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിലെത്തിയത്

തിരുവനന്തപുരം: സുരക്ഷാ വലയങ്ങള്‍ ഭേദിച്ച് സെക്രട്ടറിയേറ്റിന് അകത്തും കരിങ്കൊടി പ്രതിഷേധം. ആര്‍വൈഎഫ് നേതാക്കളാണ് മുഖ്യമന്ത്രിയുടെ ഓഫിസിന് മുന്നില്‍ കരിങ്കൊടി വീശി, മുദ്രാവാക്യം വിളിച്ചത്. പാസ് എടുത്ത് അകത്ത് കടന്ന നേതാക്കള്‍ നോര്‍ത്ത് ബ്ലോക്കിലെ മുഖ്യമന്ത്രിയുടെ ഓഫിസിന് മുന്നില്‍ എത്തിയാണ് പ്രതിഷേധിച്ചത്. ഓടിയെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ പിടിച്ചുമാറ്റി. ബഹളംകേട്ടെത്തിയ കന്‍റോണ്‍മെന്‍റ് സ്റ്റേഷനിലെ പൊലീസുകാര്‍ ചേര്‍ന്ന് നേതാക്കളെ കസ്റ്റഡിയില്‍ എടുത്തു. ആര്‍വൈഎഫ് സംസ്ഥാന സെക്രട്ടറി വിഷ്ണുമോഹന്‍, പ്രസിഡന്‍റ് ഉല്ലാസ് കോവൂര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രി നാളെ കേരളത്തിൽ; ആലുവ-നെടുമ്പാശ്ശേരി ഭാഗത്ത് ഗതാഗത നിയന്ത്രണം
സിസി മുകുന്ദനെ പുറത്താക്കി സിപിഐ, നടത്തിയത് ഗുരുതരമായ അച്ചടക്കലംഘനം, നടപടി കടുത്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്‍റെ പേരിലെന്ന് സിപിഐ