'ഒരുമയും ഐക്യബോധവും ഊട്ടിയുറപ്പിക്കുന്നതാവട്ടെ ഈ വിഷു'; ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രിയും ഗവര്‍ണറും

Published : Apr 13, 2025, 02:46 PM IST
'ഒരുമയും ഐക്യബോധവും ഊട്ടിയുറപ്പിക്കുന്നതാവട്ടെ ഈ വിഷു'; ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രിയും ഗവര്‍ണറും

Synopsis

'ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും അടയാളപ്പെടുത്തലാണ് വിഷു. അഭിവൃദ്ധിയുടെ നല്ല നാളുകൾക്കായുള്ള പ്രതീക്ഷകളും സ്വപ്നങ്ങളും പങ്കുവെക്കാൻ ഏവരും ഒത്തുകൂടുന്ന ആഘോഷ നിമിഷങ്ങളാണിത്'

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് വിഷു ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും. നമ്മുടെ ഒരുമയേയും ഐക്യബോധത്തെയും ഊട്ടിയുറപ്പിക്കുന്നതിന്‍റെ വിളംബരമാവട്ടെ ഈ വർഷത്തെ വിഷു ആഘോഷങ്ങളെന്ന് മുഖ്യമന്ത്രി ആശംസിച്ചു. വിഷുവിന്‍റെ ഉത്സവം സമൃദ്ധിയുടെയും സംതൃപ്തിയുടെയും ഒരുമയുടെയും ഭാവം കൊണ്ടുവരട്ടെ എന്നാണ് ഗവര്‍ണറുടെ ആശംസ.

മുഖ്യമന്ത്രിയുടെ വിഷു ആശംസ:

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും അടയാളപ്പെടുത്തലാണ് വിഷു. അഭിവൃദ്ധിയുടെ നല്ല നാളുകൾക്കായുള്ള പ്രതീക്ഷകളും സ്വപ്നങ്ങളും പങ്കുവെക്കാൻ ഏവരും ഒത്തുകൂടുന്ന ആഘോഷ നിമിഷങ്ങളാണിത്. സമ്പന്നമായ നമ്മുടെ കാർഷിക സംസ്‌കാരത്തെ വീണ്ടെടുക്കേണ്ടതിന്റെ അനിവാര്യതയും ഈ ആഘോഷ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു. വൈവിധ്യങ്ങളുടെയും ബഹുസ്വരതയുടെയും കളിത്തൊട്ടിലാണ് നമ്മുടെ നാട്. എല്ലാ വിഭാഗങ്ങളിലുമുള്ളവർ ഒരുമിച്ചാഘോഷിക്കുന്നവയാണ് വിഷുവടക്കമുള്ള നമ്മുടെ ഉത്സവങ്ങൾ. നമ്മുടെ ഒരുമയെയും ഐക്യബോധത്തെയും ഊട്ടിയുറപ്പിക്കുന്നതിന്റെ വിളംബരമാവട്ടെ ഈ വർഷത്തെ വിഷു ആഘോഷങ്ങൾ. ഏവർക്കും സ്നേഹം നിറഞ്ഞ വിഷു ആശംസകൾ.

ഗവർണറുടെ വിഷു ആശംസ:

വിഷുവിന്‍റെ ഉത്സവം സമൃദ്ധിയുടെയും സംതൃപ്തിയുടെയും ഒരുമയുടെയും ഭാവം കൊണ്ടുവരട്ടെ.  പ്രകൃതി വിഭവങ്ങളെ പരിപാലിക്കുവാനുള്ള നമ്മുടെ ദൃഢനിശ്ചയത്തിന് ഈ വിഷു പുതിയ ഊർജ്ജം നൽകട്ടെ. ഇന്ത്യയിലും ലോകമെമ്പാടുമുള്ള മലയാളികളുടെ ഹൃദയങ്ങളിൽ വിഷുവിന് ഒരു പ്രത്യേക സ്ഥാനമുണ്ട്.  ഈ ഉത്സവത്തിൽ മലയാളികൾക്ക് എന്‍റെ ഹൃദയം നിറഞ്ഞ ആശംസകൾ.

Read More:Vishu 2025 : വിഷുസദ്യയിൽ വിളമ്പാൻ ഇതാ സ്പെഷ്യൽ ബീറ്റ്റൂട്ട് പച്ചടി ; റെസിപ്പി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഒരു തുള്ളി ചോര പൊടിയാത്ത പ്രതികാര മധുരമാണ് ഈ ജനവിധി': നേരിൻ്റെ ചെമ്പതാകകൾ കൂടുതൽ ഉയരത്തിൽ പാറുന്നുവെന്ന് കെ കെ രമ
'ഇടതുപക്ഷം തകരുന്നത് തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമ്പോഴല്ല...': തദ്ദേശ ഫലത്തിൽ പ്രതികരണവുമായി ഗായകൻ സൂരജ് സന്തോഷ്