കൊച്ചിയിലെ വെള്ളക്കെട്ട്: മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

By Web TeamFirst Published Oct 25, 2019, 4:26 AM IST
Highlights

മൂന്ന് മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം. കൊച്ചിയിലെ വെള്ളക്കെട്ടും കനാലുകളിലെ മാലിന്യ പ്രശ്നവും പരിഹരിക്കാൻ സർക്കാർ നിർദ്ദേശിച്ച ദൗത്യ സംഘം 

തിരുവനന്തപുരം: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഉന്നതതല യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. കൊച്ചി മേയർ, കളക്ടർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. മൂന്ന് മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം. കൊച്ചിയിലെ വെള്ളക്കെട്ടും കനാലുകളിലെ മാലിന്യ പ്രശ്നവും പരിഹരിക്കാൻ സർക്കാർ നിർദ്ദേശിച്ച ദൗത്യ സംഘം പത്തു ദിവസത്തിനകം രൂപീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. 

click me!