`ശാസ്ത്ര ബോധത്തെ അന്ധവിശ്വാസങ്ങൾ കൊണ്ട് ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടക്കുന്ന രാജ്യമാണ് നമ്മുടേത്'; കേരള സയന്‍സ് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ

Published : Feb 01, 2026, 11:07 AM IST
 Kerala Science Congress

Synopsis

കേരള സയന്‍സ് കോണ്‍ഗ്രസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ശാസ്ത്രീയ ചിന്തകൾക്ക് മുകളിൽ പല കാർമേഘങ്ങൾ ഉള്ള രാജ്യമാണ് നമ്മുടേതെന്നും അതിനെ വകഞ്ഞു മാറ്റി ജാഗ്രതയോടെ മുന്നോട്ട് പോകാൻ നമുക്ക് ആകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചി: 38ാമത് കേരള സയന്‍സ് കോണ്‍ഗ്രസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സെൻറ് ആൽബർട്ട്സ് കോളേജിൽ നടക്കുന്ന ചടങ്ങ് ഡിജിറ്റൽ ദീപം തെളിയിച്ചാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. ഡോ. ടെസ്സി തോമസിന് കേരള ശാസ്ത്ര പുരസ്കാരം മുഖ്യമന്ത്രി സമ്മാനിക്കുകയും ചെയ്തു. ശാസ്ത്രീയ ചിന്തകൾക്ക് മുകളിൽ പല കാർമേഘങ്ങൾ ഉള്ള രാജ്യമാണ് നമ്മുടേതെന്നും അതിനെ വകഞ്ഞു മാറ്റി ജാഗ്രതയോടെ മുന്നോട്ട് പോകാൻ നമുക്ക് ആകണമെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസം​ഗത്തിൽ പറഞ്ഞു.

ശാസ്ത്രീയ ചിന്തകൾക്ക് മുകളിൽ പല കാർമേഘങ്ങൾ ഉള്ള രാജ്യമാണ് നമ്മുടേത്. അനാചാരത്തിന്റെയും അന്ധവിശ്വാസത്തിൻ്റെയും കാർമേഘങ്ങളാണത്. അതിനെ വകഞ്ഞു മാറ്റി ജാഗ്രതയോടെ മുന്നോട്ട് പോകാൻ നമുക്ക് കഴിയണം. അവ തിരികെ കൊണ്ട് വരാനുള്ള ശ്രമങ്ങളെ ചെറുക്കണം. ഐതിഹ്യങ്ങളിലും പുരാണങ്ങളിലും ഉള്ളവയെ വസ്തുതകൾ ആക്കി അവതരിപ്പിക്കാനും യഥാർഥം എന്ന് പ്രചരിപ്പിക്കാനും ശ്രമങ്ങളുണ്ട്. ഇതിനെ ചെറുക്കണം. അത്തരം അന്ധവിശ്വാസങ്ങളെ കൊണ്ട് ശാസ്ത്ര ബോധത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവുകയാണ്. അതിനെതിരെ ജാഗ്രതയോടെ ഇടപെടാൻ നമുക്ക് ആകണമെന്നും യുക്തിപൂർണമല്ലാത്ത കഥകളെ പണ്ടേ ഇവിടെ ഉണ്ടായിരുന്ന കണ്ടുപിടിത്തം എന്ന് പറഞ്ഞ് തറവാടിത്ത ആഘോഷമാക്കി അവതരിപ്പിക്കുന്നത് തുറന്നു കാട്ടാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അമ്മയെ ഒരുനോക്ക് കാണാൻ കൊതിച്ചു, മകനെ ഉറക്കെ വിളിച്ച് അമ്മ, വിളി കേൾക്കാനാകാതെ മടങ്ങി റോയ്; ബെം​ഗളൂരുവിൽ പൊതുദർശനം
കേന്ദ്ര ബജറ്റിൽ കേരളത്തിന് അര്‍ഹമായ പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ