പരിഹസിച്ച് മുഖ്യമന്ത്രി; 'ഫോട്ടോസ്റ്റാറ്റ് എടുത്ത് പഠിക്കേണ്ടി വന്നു, യുഡിഎഫ് ഭരണം കെടുകാര്യസ്ഥതയുടേത്

Published : Apr 22, 2025, 06:29 PM ISTUpdated : Apr 22, 2025, 06:31 PM IST
പരിഹസിച്ച് മുഖ്യമന്ത്രി; 'ഫോട്ടോസ്റ്റാറ്റ് എടുത്ത് പഠിക്കേണ്ടി വന്നു, യുഡിഎഫ് ഭരണം കെടുകാര്യസ്ഥതയുടേത്

Synopsis

യുഡിഎഫ് ഭരണം കെടുകാര്യസ്ഥതയുടേതാണെന്ന് മുഖ്യമന്ത്രി.

വയനാട്: സർക്കാരിന്റെ വാർഷികാഷോഘ പരിപാടിയിൽ സംസാരിക്കുന്നതിനിടെ യുഡിഎഫിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ ഭരണ നേട്ടങ്ങൾ എണ്ണിപ്പറയുന്നതിനിടയിൽ യുഡിഎഫ് ഭരണകാലത്ത് പാഠപുസ്തകം പോലും ഉണ്ടായിരുന്നില്ലെന്നും ഫോട്ടോസ്റ്റാറ്റ് എടുത്ത് കുട്ടികൾക്ക് പഠിക്കേണ്ടി വന്നുവെന്നുമാണ് പിണറായി വിജയൻ പറഞ്ഞത്. 

'യുഡിഎഫ് ഭരണം കെടുകാര്യസ്ഥതയുടേതാണ്. ഇപ്പോൾ വിദ്യാഭ്യസ രം​ഗത്ത് വലിയ തോതിലുള്ള കുതിച്ച് ചാട്ടം ഉണ്ടായിട്ടുണ്ട്. പൊതുവിദ്യാഭ്യാസ രംഗത്തെ പശ്ചാത്തല സൗകര്യങ്ങളുടെ വികസനം വളരെ മികച്ചതാണ്. വിദ്യാലയങ്ങളിൽ എല്ലാ സൗകര്യങ്ങളും ഉണ്ട്. സ്കൂളുകൾ ഹൈടെക്ക് ആയി മാറിയിട്ടുണ്ട്. ഈ മാറ്റം ഉണ്ടാവാൻ കാരണം ആവശ്യമായ ഫണ്ട് കൃത്യമായി ചിലവഴിച്ചു എന്നതാണ്. നാടിന്റെ ഭാവി കണ്ടുകൊണ്ട് ഫണ്ട് ചിലവിടണം' എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രസം​ഗത്തിനിടെ പറഞ്ഞു.

Read More:ജമ്മു കശ്‌മീർ ഭീകരാക്രമണം: 5 പേർ കൊല്ലപ്പെട്ടു, സ്ഥിതി വിലയിരുത്തി പ്രധാനമന്ത്രി; അപലപിച്ച് നേതാക്കൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

നടിമാരുടെ തുറന്നു പറച്ചിലില്‍ മലയാള സനിമാ ലോകം പൊള്ളി, ആദ്യ സ്ത്രീ കൂട്ടായ്മ പിറവിയെടുത്തു; നടിയെ ആക്രമിച്ച കേസ് മലയാള സിനിമയെ രണ്ട് തട്ടിലാക്കി
രാജിവെച്ചത് രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാർ; അസാധാരണമായിരുന്നില്ല വിചാരണക്കോടതിയുമായുള്ള തർക്കം, നടിയെ ആക്രമിച്ച കേസിലുണ്ടായത് നാടകീയമായ നീക്കങ്ങൾ