ബദൽ പാത മുന്നോട്ട് വെച്ച ഇ ശ്രീധരനെ പരിഹസിച്ച് മുഖ്യമന്ത്രി, 'വാക്ക് കേട്ട് ദില്ലിക്ക് പോയപ്പോൾ കേന്ദ്രമന്ത്രിയുടെ മനസ്സിൽ പോലും പദ്ധതിയില്ല'

Published : Jan 29, 2026, 09:15 PM IST
Pinarayi Vijayan and E Sreedaran

Synopsis

കെ റെയിൽ വിട്ട് ആർആർടിഎസ് പ്രഖ്യാപിച്ചതിനൊപ്പം ബദൽ പാത മുന്നോട്ട് വെച്ച ഇ ശ്രീധരനെ പരിഹസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കെ റെയിൽ വിട്ട് ആർആർടിഎസ് പ്രഖ്യാപിച്ചതിനൊപ്പം ബദൽ പാത മുന്നോട്ട് വെച്ച ഇ ശ്രീധരനെ പരിഹസിച്ച് മുഖ്യമന്ത്രി. ശ്രീധരൻ പറഞ്ഞത് കേട്ട് ദില്ലിക്ക് പോയപ്പോൾ കേന്ദ്രമന്ത്രിയുടെ മനസ്സിൽ പോലും പദ്ധതിയെ കുറിച്ച് അറിവില്ലെന്നായിരുന്നു പരിഹാസം. ആർആർടിഎസിന്‍റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 100 കോടിബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

ഒരുലൈനിൽ പോയ സർക്കാറും മെട്രോമാനും ഇപ്പോൾ രണ്ട് വഴിക്കാണ്. ശ്രീധരനെ വെട്ടാൻ കൂടിയാണ് സർക്കാർ ആർആർടിഎസിലേക്ക് മാറിയത്. കെ റെയിൽ അനിശ്ചിതത്വത്തിലായപ്പോഴാണ് ശ്രീധരൻ മുഖ്യമന്ത്രിക്ക് ബദൽ പാതാ നിർദ്ദേശംകൈമാറിയത്. അത് ഏറ്റെടുത്ത് സർക്കാർ മുന്നോട്ട് പോയെങ്കിലും പിന്നീടൊന്നും നടന്നില്ല. സർക്കാർതൻറെ നിർദ്ദേശംവേണ്ട രീതിയിൽ കേന്ദ്രത്തിലെത്തിച്ചില്ലെന്നായിരുന്നു ശ്രീധരൻറെ വിമർശനം. എന്നാൽ ബദൽ കൈവിടാൻ കാരണം ശ്രീധരൻ തന്നെയെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

പേര് എന്തായാലും ഒരു അതിവേഗപാത എന്നായി സംസ്ഥാന സർക്കാറിനറെ പുതിയ നിലപാട്. എന്നാൽ തൻറെ ബദലിന്കേന്ദ്രം ഉടൻ അനുമതി നൽകുമെന്നാണ്ശ്രീധരൻ പറയുന്നത്. കേന്ദ്രം ഏത് ലൈനിന് പച്ചക്കൊടികാണിക്കുമെന്നാണ് ഇനി അറിയേണ്ടത്. ശ്രീധരൻറെ ബദലിന് കേന്ദ്രം കൈകൊടുത്താൽ ആ ലൈനിലേക്ക് മാറാനും സംസ്ഥാന സർക്കാറിന് നീക്കമുണ്ട്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തായ്‌ലൻഡിൽ നിന്നു വിമാനമാര്‍ഗം ലഹരിയെത്തിക്കും, വിദ്യാ‍ർത്ഥികൾക്കും ഐടി ജീവനക്കാർക്കും ഇടയിൽ വിൽപന; വന്‍ലഹരി മാഫിയ പിടിയില്‍
കെ-റെയിൽ എന്ന പേരിൽ പിടിവാശിയില്ല, പക്ഷേ അതിവേഗ റെയിൽപാത വേണമെന്ന നിലപാടിൽ സർക്കാർ