തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷവും സർക്കാർ നേട്ടങ്ങൾ വിവരിക്കുന്ന പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നത് മാതൃക പെരുമാറ്റ ചട്ട ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇത് ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കത്തയച്ചു. പരസ്യങ്ങൾ ഉടൻ നീക്കം ചെയ്യണമെന്നും ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

തിരുവനന്തപുരം: മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനം ചൂണ്ടിക്കാട്ടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കത്തയച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നിട്ടും സർക്കാരിന്റെ നേട്ടങ്ങൾ വിവരിച്ച് പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് കത്തയച്ചത്. ഇത് പെരുമാറ്റ ചട്ടലംഘനം എന്ന് വി ഡി സതീശൻ അഭിപ്രായപ്പെട്ടു. സർക്കാർ പരസ്യങ്ങൾ നീക്കണമെന്ന മാർഗനിർദ്ദേശങ്ങളുടെ ലംഘനമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ വിവിരിച്ചു. പരസ്യങ്ങൾ ഉടൻ നീക്കി ചട്ടലംഘനത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നും തെരഞ്ഞെടുപ്പ് ഓഫീസർക്ക് അയച്ച കത്തിൽ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player