ഓരോ ഫയലും ഓരോ ജീവിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.എട്ടു ലക്ഷത്തോളം ഫയലുകളാണ് കെട്ടിക്കിടക്കുന്നതെന്നും പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പിണറായിക്ക് ചുറ്റും പവർ ബ്രോക്കർമാരാണെന്ന് സതീശന്‍ ആരോപിച്ചു. പാവപ്പെട്ടവർക്ക് ഒരു നീതിയും പാർട്ടിക്കാർക്ക് മറ്റൊരു നീതിയും എന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എട്ടു ലക്ഷത്തോളം ഫയലുകളാണ് കെട്ടിക്കിടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആകാശ് തില്ലങ്കേരി എന്ന മൂന്നാം കിട കുറ്റവാളിക്ക് മുന്നിൽ സിപിഎം വിറക്കുന്നു. ആര്‍എസ്എസുമായി സിപിഎം സെറ്റിൽമെന്‍റ് ഉണ്ടാക്കി. ഇപ്പോൾ കോൺഗ്രെസ്സുകാരെ കൊല്ലുകയാണ് സിപിഎം. തുടർ ഭരണം മൂലം സിപിഎമ്മിനു ജീര്‍ണ്ണത ബാധിച്ചു. പൊലീസിൽ തീവ്രവാദ സംഘടനകളിലെ അംഗങ്ങളുണ്ട്. പൊലീസിലെ ക്രിമിനലുകളെ സർക്കാർ പ്രോൽസാഹിപ്പിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ സാമ്പത്തിക നില പരിതാപകരമാണെന്നും വി ഡി സതീശന്‍ പറഞ്ഞു. 10 ലക്ഷത്തിന്റെ ചെക്ക് പോലും മാറുന്നില്ല. സംസ്ഥാനത്ത് എന്ത് പ്രവർത്തനമാണ് നടക്കുന്നത്?. എല്ലാത്തരം കരാറുകാരും പ്രതിസന്ധിയിലാണ്. സംസ്ഥാനം അടുത്തെങ്ങും രക്ഷപ്പെടില്ലെന്നും കിഫ്ബി അപ്രസക്തമായെന്നും കാരുണ്യ പദ്ധതിയിൽ 574 കോടി കുടിശ്ശികയാണെന്നും വിഡി സതീശന്‍ പറഞ്ഞു.

'മുഖ്യമന്ത്രിയുടെ സമീപനം പതിവില്ലാത്തത്, എന്തിനാണ് ഇങ്ങനെ പൊള്ളുന്നത്? മുഖ്യമന്ത്രിക്ക് മടിയിൽ കനം ഉണ്ട്'

സ്വപ്നയും പിണറായിയും ശിവശങ്കറും ക്ലിഫ് ഹൗസിൽ യോഗം ചേർന്നെന്ന് കുഴൽനാടൻ, ക്ഷോഭിച്ച് മുഖ്യമന്ത്രി; സഭയിൽ ബഹളം