കർണാടക തെര‍ഞ്ഞെടുപ്പ് ഫലം; ബിജെപിയുടെ ഹുങ്കിനുള്ള മറുപടി, രാജ്യത്തിന്റെ മുന്നോട്ടുപോക്കിനുള്ള സൂചന

Published : May 14, 2023, 07:41 PM IST
കർണാടക തെര‍ഞ്ഞെടുപ്പ് ഫലം; ബിജെപിയുടെ ഹുങ്കിനുള്ള മറുപടി, രാജ്യത്തിന്റെ മുന്നോട്ടുപോക്കിനുള്ള സൂചന

Synopsis

അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി തറ പറ്റുമെന്നതിൽ സംശയമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.   

തിരുവനന്തപുരം: കർണാടക തെരഞ്ഞെടുപ്പ് ഫലം രാജ്യത്തിന്റെ മുന്നോട്ട് പോക്കിനുള്ള സൂചനയാണെന്നും ബിജെപിയുടെ ഹുങ്കിനുളള മറുപടിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവരും അത് ഉൾക്കൊള്ളണം. കോൺഗ്രസ്സും രാജ്യത്തിന്റെ സാഹചര്യം മനസിലാക്കണം.  കോൺഗ്രസ്‌ പഴയ കോൺഗ്രസ്‌ അല്ല. ബി ജെ പിക്ക് ഇനിയും തുടർച്ച ഉണ്ടായാൽ രാജ്യത്ത് സർവ്വനാശം ഉണ്ടാകുമെന്ന് ജനങ്ങൾ മനസിലാക്കണം. ബിജെപിക്ക് എതിരെ നിൽക്കുന്ന എല്ലാവരെയും കൂട്ടി യോജിപ്പിക്കാനാകണം. ഒരു കക്ഷിക്ക് മാത്രമായി അതിന് കഴിയില്ല.  ഓരോ സംസ്ഥാനത്തെയും സ്ഥിതി വ്യത്യസ്തമാണ്. അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി തറ പറ്റുമെന്നതിൽ സംശയമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഒരാളെ കേന്ദ്രീകരിച്ച് മുന്നോട്ട് പോകാനാവില്ല, മുഖ്യമന്ത്രിയെ ചർച്ചയിലൂടെ തീരുമാനിക്കും : കെ സി വേണുഗോപാൽ

ജഗദീഷ് ഷെട്ടാറും മന്ത്രിസഭയിൽ ? കര്‍ണാടകയിൽ സത്യപ്രതി‍ജ്ഞ വ്യാഴാഴ്ചയെന്ന് സൂചന; സ്റ്റാലിനടക്കം നേതാക്കളെത്തും

 

 

PREV
click me!

Recommended Stories

'രാഹുലിനെ എതിർത്താൽ വെട്ടുകിളിക്കൂട്ടം പോലെ സൈബർ ആക്രമണം, പുറത്തുവന്നത് ബീഭത്സമായ കാര്യങ്ങൾ, പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ': പിണറായി
കേരള പത്ര പ്രവര്‍ത്തക യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ് ജയശങ്കര്‍ അന്തരിച്ചു