മന്ത്രിസഭാ യോ​ഗത്തിൽ ‌തർക്കങ്ങൾ ഉണ്ടായെന്ന് മുഖ്യമന്ത്രി; 'പക്ഷേ എല്ലാത്തിലും തീരുമാനമായി, ഇത് വിധേയരുടെ ക്യാബിനറ്റ് അല്ല'

Web Desk   | ANI
Published : Nov 18, 2026, 04:23 PM IST
vd satheesan

Synopsis

മന്ത്രിസഭാ യോ​ഗത്തിൽ മന്ത്രിമാർ വിമർശനം ഉയർത്തിയെന്ന വാർത്തകളോട് പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ മാത്രമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു

ദില്ലി: മന്ത്രിസഭാ യോ​ഗത്തിൽ മന്ത്രിമാർ വിമർശനം ഉയർത്തിയെന്ന വാർത്തകളോട് പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ മാത്രമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗുരുവായൂർ ദേവസ്വവുമായി ബന്ധപ്പെട്ട വാർത്തകൾ പച്ചക്കള്ളമാണ്. തെറ്റായ വാർത്തയാണ്. മുഖ്യമന്ത്രി ഏകപക്ഷീയമായി നടപ്പാക്കുന്നു എന്ന് വാർത്ത. ജിഎൻഎ കരാറിൽ നിന്ന് പിൻവാങ്ങി എന്ന് വാർത്ത, കരാർ കൊടുത്തിട്ടില്ലല്ലോ. ജിഎൻഎ കരാറിൽ ഉയർന്ന ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ദില്ലിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‌ഒരുപാട് തർക്കങ്ങൾ ഉണ്ടായി. ഇത് വിധേയരുടെ ക്യാബിനറ്റ് അല്ല. പിണറായിയുടെ ക്യാബിനറ്റ് അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭാസ ബിൽ ആണ് ചർച്ചയായത്. പിണറായിയുടെ കാലത്ത് എത്ര ചർച്ച നടന്നു. തർക്കം നടന്നു പക്ഷേ എല്ലാത്തിലും തീരുമാനമായി. വ്യത്യസ്തമായ അഭിപ്രായം പറഞ്ഞാൽ തള്ളിപ്പറയില്ല. കേൾക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയിട്ട് ആറു മാസമായി. ആഗ്രഹിച്ച കാര്യങ്ങൾ ചെയ്യാനായി. ഒരുപാട് ക്ഷേമ പദ്ധതികൾ നടപ്പാക്കി.

പ്രിയദർശനി, വയോജന വകുപ്പ് നേട്ടങ്ങൾ. കിഫ്ബിയെ കുറിച്ചുള്ള പഠനം നടത്തി. മിഷൻ സമുദ്രയ്ക്കായി നിയമം നടപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പരമാവധി കേന്ദ്ര പണം നേടിയെടുക്കാനാണ് നടപടികൾ. ഭിന്നശേഷിക്കാർക്കായി പ്രത്യേക പദ്ധതി ഡിസംബറിൽ തുടങ്ങും. ജനങ്ങൾക്ക് വാഗ്ദാനം ചെയ്ത എല്ലാ കാര്യങളും നടപ്പാക്കും. വലിയ സർവകാലാശാലകൾ കേരളത്തിൽ എത്തിക്കാൻ നടപടികൾ നടക്കുകയാണ്. 588 പദ്ധതികൾ നൂറു ദിവസം കൊണ്ട് പ്രഖ്യാപിച്ചു. 568 പദ്ധതികൾ നടപ്പാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മണ്ണന്തല രഞ്ജിത് വധക്കേസ്: 11 പ്രതികൾക്കും ജീവപര്യന്തം കഠിനതടവ്, ഒന്നാം പ്രതി കൃഷ്ണകുമാറിന് ഇരട്ട ജീവപര്യന്തം
ഒടുവിൽ സമവായം, മന്ത്രിമാർ ഒപ്പിട്ടു, ദേവസ്വം ബോർഡിലേക്കും പി എസ് സിയിലേക്കും അംഗങ്ങളായി