നേരിട്ട് ദുരന്ത നിവാരണ അതോറിറ്റിയിലെത്തി മുഖ്യമന്ത്രി; 'മണ്ണ് നീക്കം ചെയ്യണമെന്നുള്ള നിർദേശം പാലിച്ചില്ലെന്ന് പാലിച്ചില്ല, രക്ഷാപ്രവർത്തനം ഊർജിതം'

Published : Jul 07, 2026, 04:50 PM IST
vd satheesan

Synopsis

പ്രദേശത്ത് കനത്ത മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. രാവിലെ 225 മില്ലീ മീറ്റർ മഴ രേഖപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. ചെളി കലർന്ന മണ്ണും മഴയും രക്ഷാദൗത്യം കൂടുതൽ ദുഷ്‌കരമാക്കുകയാണ്.

കൽപ്പറ്റ: വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനങ്ങൾ വിവിധ സേനകളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയതിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മീനങ്ങാടിയിൽ നിന്നുള്ള എൻഡിആർഎഫ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. കോഴിക്കോട് നിന്നുള്ള അംഗങ്ങളും ഉടൻ എത്തും. സംസ്ഥാന പോലീസും ഫയർഫോഴ്സും നിലവിൽ സ്ഥലത്തുണ്ട്. തൃശ്ശൂരിൽ നിന്നുള്ള ഡിഫൻസ് സെക്യൂരിറ്റി ഫോഴ്സിനെയും സജ്ജമാക്കിയിട്ടുണ്ട്. മണ്ണ് നീക്കം ചെയ്യുന്നതിനായി എട്ട് എസ്‌കവേറ്ററുകൾ സ്ഥലത്ത് വിന്യസിച്ചിട്ടുള്ളതിനാൽ ഉപകരണങ്ങളുടെയോ സേനയുടെയോ അഭാവം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അപകടസ്ഥലത്തെ മണ്ണ് നീക്കം ചെയ്യാൻ ജില്ലാ കളക്ടറും ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും നേരത്തേ ഉത്തരവിറക്കിയിരുന്നു. തുടർന്ന് പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ കരാറുകാർക്ക് അടിയന്തരമായി മണ്ണ് നീക്കം ചെയ്യാൻ നിർദേശം നൽകിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ല. ഹൈവേ നിർമാണത്തിൽ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന പരാതിയും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

പ്രദേശത്ത് കനത്ത മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. രാവിലെ 225 മില്ലീ മീറ്റർ മഴ രേഖപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. ചെളി കലർന്ന മണ്ണും മഴയും രക്ഷാദൗത്യം കൂടുതൽ ദുഷ്‌കരമാക്കുകയാണ്. കേന്ദ്ര സർക്കാർ നയപ്രകാരം പ്രദേശത്ത് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും റെഡ് അലർട്ടിന് സമാനമായ മഴയാണ് ലഭിച്ചത്. ദുരന്തസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി റവന്യൂ മന്ത്രി എ പി അനിൽ കുമാറിനെയും കൃഷി മന്ത്രി ടി സിദ്ദിഖിനേയും നിയോഗിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫീസ്, ചീഫ് സെക്രട്ടറിയുടെ ഓഫീസ്, ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങളും തുടർനടപടികളും ഏകോപിപ്പിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, ഡിസാസ്റ്റർ മാനേജ്‌മെന്റ്‌ കമ്മിഷണർ എച്ച് ദിനേശൻ, റവന്യു, ഡിസാസ്റ്റർ മാനേജ്‌മെന്റ്‌ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി കെ ജീവൻ ബാബു, ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് തുടങ്ങിയവരുമായുള്ള അടിയന്തര യോഗത്തിനു ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കാഫിര്‍ സ്ക്രീന്‍ ഷോട്ട് കേസ്; ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാൻ മാറ്റി
വയനാട്ടില്‍ അതിതീവ്ര മഴ തുടരുന്നു, റെഡ് അലർട്ട്; പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി