റാന്നി സന്ദർശിച്ച് മുഖ്യമന്ത്രി; 'കാർഷികമേഖലയിലെ നഷ്ടം പ്രത്യേകം പരിഗണിക്കും, സഹായം പ്രഖ്യാപിക്കും'

Published : Aug 04, 2026, 03:42 PM IST
V D Satheesan

Synopsis

കാർഷിക മേഖലയിലെ നഷ്ടവും വ്യാപാരികളുടെ പ്രശ്നങ്ങളും നാളത്തെ മന്ത്രിസഭായോഗം പ്രത്യേകമായി ചർച്ച ചെയ്യുമെന്നും സഹായം പ്രഖ്യാപിക്കുമെന്നും വി ഡി സതീശൻ അറിയിച്ചു. മന്ത്രിയും എംഎൽഎമാരും വിളിച്ചാൽ വിളിപ്പുറത്ത് ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പത്തനംതിട്ട: പത്തനംതിട്ടയിലെ പ്രളയബാധിത മേഖലകൾ സന്ദർശിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. ക്യാമ്പുകളിലെത്തി ദുരിത ബാധിതരെ കണ്ട മുഖ്യമന്ത്രി റാന്നിയിലെ വ്യാപാരികളുടെ പരാതികളും നേരിട്ട് കേട്ടു. കാർഷിക മേഖലയിലെ നഷ്ടവും വ്യാപാരികളുടെ പ്രശ്നങ്ങളും നാളത്തെ മന്ത്രിസഭായോഗം പ്രത്യേകമായി ചർച്ച ചെയ്യുമെന്നും സഹായം പ്രഖ്യാപിക്കുമെന്നും വി ഡി സതീശൻ അറിയിച്ചു. മന്ത്രിയും എംഎൽഎമാരും വിളിച്ചാൽ വിളിപ്പുറത്ത് ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കനത്ത മഴ തുടരും

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ ഇന്ന് (ഓഗസ്റ്റ് 4) എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് നിലവിലുള്ളത്. ഇതോടൊപ്പം ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കനത്ത മഴ, റെഡ് അലർട്ട്; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ച് വയനാട് കളക്ടർ
മഴ: ചൊവ്വാഴ്ച വൈകീട്ട് സൈറൺ മുഴങ്ങുമെന്ന് അറിയിപ്പ്; റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ സൈറൺ മുഴങ്ങുക ഈ സമയങ്ങളിൽ