കേരളത്തെ ഒന്നാമതാക്കാനുള്ള സ്വപ്നയാത്രയുടെ തുടക്കമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ; 'ഫെസ്റ്റിവൽ ഓഫ് കേരളം 2026 ' ലോഗോ പ്രകാശനം ചെയ്തു

Published : Oct 30, 2026, 07:52 AM IST
CM vd satheesan

Synopsis

കേരളപ്പിറവിയുടെ എഴുപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന 'ഫെസ്റ്റിവൽ ഓഫ് കേരളം 2026' ലോഗോ പ്രകാശനം ചെയ്തു. കേരളത്തെ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമാക്കി മാറ്റാനാണ് ഈ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യഘട്ടമായി രാജ്യത്തെ പ്രധാന നഗരങ്ങളിൽ സാംസ്‌കാരിക പരിപാടികളും നിക്ഷേപക സംഗമങ്ങളും സംഘടിപ്പിക്കും.

തിരുവനന്തപുരം: കേരളപ്പിറവിയുടെ എഴുപതാം വാർഷികം കേരളത്തെ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമാക്കി മാറ്റാനുള്ള സ്വപ്നയാത്രയുടെ തുടക്കമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. നിയമസഭയിലെ ശങ്കര നാരായണൻ തമ്പി ഹാളിൽ നടന്ന 'ഫെസ്റ്റിവൽ ഓഫ് കേരളം 2026' ന്റെ ലോഗോ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ ഇന്നത്തെ നിലയിലേക്ക് ഉയർത്താൻ കഠിനാധ്വാനം ചെയ്ത എണ്ണമറ്റ നല്ല മനുഷ്യരെ അനുസ്മരിച്ച മുഖ്യമന്ത്രി, ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് നമ്മൾ വളരേണ്ടതുണ്ടെന്ന് ഓർമിപ്പിച്ചു. ഒരുപാട് സ്വപ്നങ്ങൾ നെയ്തുകൂട്ടിയാണ് മുന്നോട്ട് പോകുന്നതെന്നും വിശ്രമമില്ലാത്ത കഠിനാധ്വാനത്തിലൂടെ മാത്രമേ അത് യാഥാർഥ്യമാക്കാനാകൂ എന്നും കൂട്ടിച്ചേർത്തു.

സംസ്ഥാന രൂപീകരണത്തിന്റെ ഏഴ് പതിറ്റാണ്ടുകൾ അടയാളപ്പെടുത്തുന്ന വാർഷിക ആഘോഷങ്ങളുടെ ആദ്യഘട്ടമായി ചെന്നൈ, ബെംഗളൂരു, മുംബൈ, ന്യൂഡൽഹി, കൊൽക്കത്ത നഗരങ്ങളിൽ 'ഫെസ്റ്റിവൽ കേരള' സംഘടിപ്പിക്കും. കേരളത്തിന്റെ തനതായ കലാരൂപങ്ങളും സാംസ്‌കാരിക പാരമ്പര്യവും പ്രദർശിപ്പിക്കുന്നതിനൊപ്പം സംസ്ഥാനത്തേക്ക് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാനും കേരളത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനും നവംബർ ഒന്നിന് ആരംഭിക്കുന്ന ഫെസ്റ്റിവൽ കേരളയിലൂടെ അവസരമൊരുങ്ങും.

രാജ്യത്തെ ഏറ്റവും ഉയർന്ന വിദ്യാഭ്യാസ നിലവാരം, മികച്ച ആരോഗ്യരംഗം, വ്യവസായ-സംരംഭകത്വ പുരോഗതി, തൊഴിലവസര സൃഷ്ടി, ഭദ്രമായ ധനസ്ഥിതി, ശക്തമായ ക്ഷേമ-വികസന പ്രവർത്തനങ്ങൾ എന്നിവയിലൂടെ കേരളത്തെ ലോകത്തിന്റെ മുൻനിരയിലേക്ക് നയിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. തനതായ കല, സാഹിത്യം, എഴുത്ത്, വായന എന്നിവ സംരക്ഷിച്ചു നിർത്തുമ്പോൾ തന്നെ, കേരളം ഇതുവരെ മുൻപന്തിയിൽ നിന്ന മേഖലകളിൽ ആ ആധിപത്യം തുടരുകയും പിന്നിലായ മേഖലകളിൽ മുന്നിലേക്ക് കൈപിടിച്ചു കൊണ്ടുപോകുകയും ചെയ്യും. കേരളത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാനുള്ള ഈ കൂട്ടായ യത്നത്തിന് എല്ലാവരുടെയും പിന്തുണയുണ്ടാവണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

മുഖ്യമന്ത്രിയും ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാനും മന്ത്രി പി സി വിഷ്ണുനാഥും പുതിയ തലമുറയിലെ പ്രതിനിധികളായ ആവീർഭാവും ഈവ അനിലും എഴുപതു വയസ്സുകാരായ സുമതിയും സുന്ദരൻ നാടാരും ചേർന്ന് 'ഫെസ്റ്റിവൽ ഓഫ് കേരളം 2026' ന്റെ ലോഗോ പ്രകാശനം നിർവഹിച്ചു. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും ഡെപ്യൂട്ടി സ്പീക്കറും മന്ത്രി പി സി വിഷ്ണുനാഥും ആശംസകൾ അർപ്പിച്ചു. പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക് സ്വാഗതവും കായിക യുവജനകാര്യ സെക്രട്ടറി എൻ പ്രശാന്ത് നന്ദിയും പറഞ്ഞു. മന്ത്രിമാരായ എൻ ഷംസുദ്ദീൻ, പി കെ ബഷീർ, സണ്ണി ജോസഫ്, സി പി ജോൺ, കെ എ തുളസി, ബിന്ദു കൃഷ്ണ, റോജി എം ജോൺ, വി ഇ അബ്ദുൾ ഖഫൂർ, മോൻസ് ജോസഫ്, എംഎൽഎ മാരായ കെ കെ രമ, പ്രവീൺ, ഗോപകുമാർ, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ആ പിണറായിക്കാലമല്ല കേരളത്തിൽ, വിരട്ടലിന് മുന്നിൽ വിറയ്ക്കില്ല'; എസ്എഫ്ഐ പ്രതിഷേധത്തിനെതിരെ മന്ത്രി റോജി എം ജോൺ
മഹാരാജാസ് കോളേജിലെ പ്രതിഷേധം: വിദ്യാർത്ഥികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് എംജി സർവകലാശാല സിൻഡിക്കേറ്റ് അംഗം