ഡ്രൈ ഡേ വെണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട്; മറുപടിയുമായി മന്ത്രി എം. ലിജു

Published : Nov 20, 2026, 07:48 PM IST
M LIJU

Synopsis

സബ്ജറ്റ് കമ്മിറ്റിയിൽ മുഖ്യമന്ത്രി എന്ത്‌ പറഞ്ഞുവെന്ന് യോഗത്തിലെ പ്രതിപക്ഷ അംഗങ്ങളോട് രാജേഷ് ചോദിച്ചാൽ മതിയെന്നും ലിജു വ്യക്തമാക്കി.

തിരുവനന്തപുരം: ഡ്രൈഡേ വേണ്ടെന്ന ധനകാര്യ സബ്ജറ്റ് കമ്മിറ്റിയിലെ മുഖ്യമന്ത്രിയുടെ നിലപാടിൽ മറുപടിയുമായി എക്സൈസ് മന്ത്രി എം. ലിജു. ഡ്രൈ ഡേയിൽ മാറ്റം വേണമോ എന്ന് മദ്യ നയത്തിന് ശേഷമാണ് തീരുമാനിക്കുക. മദ്യനയത്തിൽ ചർച്ചകൾ തുടരുകയാണെന്നും ഡ്രൈഡേ ചർച്ചകൾ ഇപ്പോൾ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. ബേക്കറികളിൽ 15 ശതമാനം വീര്യമുള്ള മദ്യം വിതരണം ചെയ്യാൻ അനുമതി കൊടുത്തയാളാണ് എം ബി രാജേഷ്. എം ബി രാജേഷിനോട്‌ മറുപടി പറയേണ്ട ആവശ്യമില്ല. സബ്ജറ്റ് കമ്മിറ്റിയിൽ മുഖ്യമന്ത്രി എന്ത്‌ പറഞ്ഞുവെന്ന് യോഗത്തിലെ പ്രതിപക്ഷ അംഗങ്ങളോട് രാജേഷ് ചോദിച്ചാൽ മതിയെന്നും ലിജു വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമലയിൽ അപ്രതീക്ഷിത പ്രതിസന്ധി, സ്പോട്ട് ബുക്ക് ചെയ്യുന്ന പലരും ദർശനത്തിനെത്തുന്നില്ല; പരിശോധിക്കുമെന്ന് മന്ത്രി
'പാർട്ടി അഭിപ്രായം ചോദിച്ചിട്ടില്ല, വ്യക്തിപരമായ അഭിപ്രായം പുറത്ത് പറയാനില്ല'; പത്മജയുടെ തിരിച്ചു വരവിൽ പ്രതികരിക്കാനില്ലെന്നാവർത്തിച്ച് കെ മുരളീധരൻ