വിദ്യാർത്ഥികൾക്ക് ലക്ഷങ്ങൾ സമ്മാനം, നിയമാവലി ഇങ്ങനെ; സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ചീഫ് മിനിസ്റ്റേർസ് ട്രോഫി മെഗാ ക്വിസ്; അറിയേണ്ടതെല്ലാം

Published : Jan 08, 2026, 05:55 PM IST
CM Pinarayi Vijayan

Synopsis

കേരള സർക്കാർ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസിന്റെ കോളേജ് തല മത്സരങ്ങൾക്കുള്ള നിയമാവലി പുറത്തിറക്കി. ജനുവരി 12-ന് നടക്കുന്ന എഴുത്തുപരീക്ഷയുടെ മാർഗ്ഗനിർദ്ദേശങ്ങൾ, രജിസ്ട്രേഷൻ, സമ്മാനത്തുക, വിജയികളെ തിരഞ്ഞെടുക്കുന്ന രീതി എന്നിവ

കേരളത്തിന്റെ ആവേശോജ്ജ്വലമായ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ ആസ്പദമാക്കി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന വിജ്ഞാന യാത്ര - ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസിന്റെ നിയമാവലി പുറത്തിറക്കി. കോളേജ് തല മത്സരങ്ങൾക്കുള്ള നിർദ്ദേശങ്ങളാണ് പുറത്തിറക്കിയത്. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 8 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർവകലാശാല, കോളേജ് വിദ്യാർത്ഥികൾക്കും പ്രത്യേകം വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടത്തുന്നത്. സ്‌കൂൾതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് മൂന്ന് ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാർക്ക് രണ്ട് ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. കോളേജ് വിഭാഗത്തിൽ ഒന്നാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും രണ്ടാം സമ്മാനമായി രണ്ട് ലക്ഷം രൂപയും മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും നൽകും. വിജയികൾക്ക് മെമന്റോയും പ്രശസ്തിപത്രവും ലഭിക്കും.

കോളേജ് തല മത്സരങ്ങൾക്കുള്ള നിർദ്ദേശങ്ങൾ

  • ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കുന്ന സ്ഥാപനങ്ങൾക്ക്, രജിസ്റ്റർ ചെയ്യുന്ന മൊബൈൽ നമ്പരിലേക്ക് എസ്.എം.എസ്. മുഖേന യൂസർനെയിമും പാസ്‌വേഡും ലഭിക്കും. തുടർന്ന് www.cmmegaquiz.kerala.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ലോഗിൻ വിവരങ്ങൾ പരിശോധിക്കണം.
  • മത്സരം ആരംഭിക്കുന്നതിന് 30 മിനിറ്റ് മുൻപ്, അതായത് ജനുവരി 12-ന് രാവിലെ 10.30 ന് ഐഡിയിൽ ലോഗിൻ ചെയ്ത്, രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒ.ടി.പി. ഉപയോഗിച്ച് ആദ്യം ക്വസ്റ്റ്യൻ പേപ്പർ ഡൗൺലോഡ് ചെയ്യണം. തുടർന്ന് രാവിലെ 11.00 മണിയോടെ ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാം.
  • പ്രാഥമിക മത്സരങ്ങൾ ജനുവരി 12-ന് രാവിലെ 11.00 മണിക്ക് ആരംഭിക്കുന്ന തരത്തിൽ ക്രമീകരിക്കണം. രാവിലെ 10.30-ന് തന്നെ ഇരിപ്പിടങ്ങൾ സജ്ജീകരിക്കണം.
  • മത്സരം പൂർണമായും എഴുത്തുപരീക്ഷയായിരിക്കും. എല്ലാ ക്ലാസുകളിലും മത്സരം നടത്തി കോളേജ്തല വിജയികളെ കണ്ടെത്തണം.
  • പ്രാഥമിക മത്സരത്തിനായി 30 ചോദ്യങ്ങളും, ടൈബ്രേക്കർ സെഷനായി 10 ചോദ്യങ്ങളും നൽകുന്നതായിരിക്കും.
  • മൂല്യനിർണയം പൂർത്തിയാക്കി വിജയികളെ പ്രഖ്യാപിക്കണം. വീണ്ടും സമനില വന്നാൽ, പ്രാഥമിക 30 ചോദ്യങ്ങളിലെ നക്ഷത്ര ചിഹ്നം നൽകിയ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം നൽകിയവരെ വിജയികളായി പരിഗണിക്കണം.
  • മൂല്യനിർണയത്തിന് ശേഷം മുഴുവൻ ചോദ്യങ്ങളും ഉത്തരങ്ങളും ക്ലാസ്സുകളിൽ വായിച്ച് വിശദീകരിക്കണം.
  • കോളേജുകളിൽ ആദ്യ നാല് സ്ഥാനക്കാർ കണ്ടെത്തണം. ഒന്നും രണ്ടും സ്ഥാനക്കാർ ഒന്നാം ടീമും, മൂന്നും നാലും സ്ഥാനക്കാർ രണ്ടാം ടീമുമായിരിക്കും ജില്ലാ തലത്തിൽ നിന്ന് മത്സരിക്കുന്നത്.
  • വിജയികളുടെ വിവരങ്ങൾ മത്സര ദിവസം വൈകുന്നേരം 5.00 മണിക്ക് മുൻപ് www.cmmegaquiz.kerala.gov.in വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് രേഖപ്പെടുത്തണം.
  • ക്വിസിന്റെ അടിസ്ഥാന സൂചകമായ എന്റെ കേരളം പ്രത്യേക പതിപ്പിന്റെ ഡിജിറ്റൽ കോപ്പി പരമാവധി വിദ്യാർത്ഥികളിലേക്കെത്തിക്കണം. ഇത് www.cmmegaquiz.kerala.gov.in വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.
  • മത്സരത്തിന്റെ പ്രചാരണ പോസ്റ്ററുകൾ പരമാവധി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കണം.
  • മത്സര വിജയികളുടെ ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ സോഷ്യൽ മീഡിയയ്ക്കും മാധ്യമങ്ങൾക്കും സമയബന്ധിതമായി നൽകണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'അമേരിക്കൻ നടപടിക്കെതിരെ ശബ്ദമുയരണം'; വെനസ്വേലയിലെ യുഎസ് അധിനിവേശത്തെ അപലപിച്ച് മുഖ്യമന്ത്രി
16 സീറ്റുകൾ പാർട്ടിയോട് ആവശ്യപ്പെടാൻ യൂത്ത് കോൺഗ്രസ്, ഒ ജെ ജനീഷും അബിൻ വർക്കിയും ഉൾപ്പെടെയുള്ളവരുടെ പേരുകൾ ലിസ്റ്റില്‍