സഭാതര്‍ക്ക പരിഹാരത്തിന് സർക്കാർ; ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതിക്ക് ചുമതല

Published : Sep 21, 2022, 03:42 PM IST
സഭാതര്‍ക്ക പരിഹാരത്തിന് സർക്കാർ; ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതിക്ക് ചുമതല

Synopsis

ഒരു മാസത്തിനകം പ്രശ്‌ന പരിഹാരം കണ്ടെത്തണമെന്നാണ് ധാരണ. മുഖ്യമന്ത്രി എടുത്ത നിലപാടുകള്‍ക്ക് പിന്‍തുണയെന്ന് ഓര്‍ത്തഡോക്സ് സഭ ചർച്ചയ്ക്ക് ശേഷം പ്രതികരിച്ചു.

തിരുവനന്തപുരം : മലങ്കര സഭാതര്‍ക്കം പരിഹരിക്കുന്നതിന്  ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. യാക്കോബായ-ഓർത്തഡോക്സ് സഭ പ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിലാണ് തീരുമാനം. ചീഫ് സെക്രട്ടറി അധ്യക്ഷനായി, ആഭ്യന്തര സെക്രട്ടറിയും നിയമ സെക്രട്ടറിയും ഉള്‍പ്പെടുന്ന സമിതി തുടര്‍ ചര്‍ച്ച നടത്തും. ഒരു മാസത്തിനകം പ്രശ്‌ന പരിഹാരം കണ്ടെത്തണമെന്നാണ് ധാരണ. മുഖ്യമന്ത്രി എടുത്ത നിലപാടുകള്‍ക്ക് പിന്‍തുണയെന്ന് ഓര്‍ത്തഡോക്സ് സഭ ചർച്ചയ്ക്ക് ശേഷം പ്രതികരിച്ചു. കോടതിവിധിയിലൂടെ ശാശത്വ പരിഹാരം കണ്ടെത്താനാകില്ല എന്നും ചർച്ചകളെ സ്വാഗതം ചെയ്യുന്നു യാക്കോബായ സഭ അറിയിച്ചു.

ഹിത പരിശോധന വേണം എന്ന ആവശ്യം ഇന്ന് നടന്ന ചർച്ചയിലും യാക്കോബായ സഭ ഉന്നയിച്ചു. കോതമംഗലം ഉള്‍പ്പെടെയുളള പളളികളില്‍ തര്‍ക്കംമൂലം കോടതി വിധി നടപ്പാക്കാനാകാത്ത സാഹചര്യത്തിലാണ് പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രി യോഗം വിളിച്ചത്. ഹൈക്കോടതിയില്‍ നിലവിലുളള കേസില്‍ ചര്‍ച്ചയിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. 

ഹൈക്കോടതിയിൽ സർക്കാരിന്‍റെ ഉറപ്പ്; സഭ തർക്കത്തിൽ പരിഹാരം നടപ്പാകുമോ? ഇന്ന് മുഖ്യമന്ത്രി വിളിച്ച നിർണായക യോഗം

 

PREV
Read more Articles on
click me!

Recommended Stories

കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത
ജമാഅത്തെ ഇസ്ലാമി ബന്ധം: മുഖ്യമന്ത്രി കള്ളം പറയുന്നുവെന്ന് സതീശൻ, സിപിഎമ്മിനെ തിരിഞ്ഞു കൊത്തുന്നുവെന്ന് ചെന്നിത്തല, അടിസ്ഥാനമില്ലെന്ന് കുഞ്ഞാലിക്കുട്ടി