‌രണ്ടാഴ്ചക്കുള്ളിൽ കൊവിഡ് നിയന്ത്രിക്കണം; ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം

By Web TeamFirst Published Aug 4, 2020, 11:54 PM IST
Highlights

പ്രതിരോധ പ്രവർത്തനത്തിന് ജില്ലാ പൊലീസ് മേധാവിമാർക്കാണ് മുൻഗണയെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. 

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാഴ്ചക്കുള്ളിൽ കൊവിഡ് വ്യാപനം നിയന്ത്രിക്കണമെന്ന് ചീഫ് സെക്രട്ടറി. ഇൻസിഡൻ്റ് കമാന്റോസായി പൊലീസുദ്യോഗസ്ഥരെ നിയമിക്കാനും നിർദ്ദേശം. പ്രതിരോധ പ്രവർത്തനത്തിന് ജില്ലാ പൊലീസ് മേധാവിമാർക്കാണ് മുൻഗണയെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. രണ്ടാഴ്ചക്കുള്ളിൽ കൊറോണ നിയന്ത്രിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. 

അതേസമയം, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല പൊലീസിനെ ഏൽപ്പിക്കുന്നതിൽ അമർഷവുമായി കളക്ടർമാരും രം​ഗത്തെത്തി. ഇൻസൻ്റ് കമാണ്ടർമാരായി പൊലീസിനെ നിയമിക്കുന്നതിലാണ് അതൃപ്തി. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ നിയമിക്കണമെന്ന നിർദ്ദേശം മറികടന്നുവെന്നാണ് കളക്ടർമാരുടെ ആക്ഷേപം.

കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ചുക്കാൻ പൊലീസിനെ ഏൽപിച്ചതിൽ വിമർശനം ഉയർന്നതിന് പിന്നാലെ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. പ്രത്യേക ദശാസന്ധിയിലാണ് പൊലീസിനെ കൊവിഡ്‌ പ്രതിരോധം ഏല്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന്‍റെ പേരിൽ വാർഡ് തല സമിതിയുടെ പ്രവർത്തനത്തിൽ കുറവ് വരരുതെന്നും വാർഡ് തല സമിതി കൂടുതൽ സജീവം ആവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊലീസിനെയും ഉൾപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: കൊവിഡ് പ്രതിരോധം പൊലീസിനെ ഏല്‍പ്പിച്ച നടപടി; വിശദീകരണവുമായി മുഖ്യമന്ത്രി

click me!