ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ ഡ്രൈവർക്ക് കൊവിഡ്, ഉറവിടം വ്യക്തമല്ല

Published : Jul 09, 2020, 07:36 PM IST
ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ ഡ്രൈവർക്ക് കൊവിഡ്, ഉറവിടം വ്യക്തമല്ല

Synopsis

കൊവിഡ് സ്ഥിരീകരിച്ച ഡ്രൈവറുടെ സേവനം അഞ്ചു ദിവസമായി ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ഉപയോഗിക്കുന്നില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരിൽ ചീഫ് സെക്രട്ടറിയുടെ ഡ്രൈവറും. വട്ടപ്പാറ സ്വദേശിയായ ഇദ്ദേഹത്തിന് 40 വയസാണ്. എവിടെ നിന്നാണ് കൊവിഡ് ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. ഇതിന് പിന്നാലെ ചീഫ് സെക്രട്ടറിയെയും പരിശോധനക്ക് വിധേയനാക്കിയെങ്കിലും അദ്ദേഹത്തിന് കൊവിഡില്ലെന്ന് സ്ഥിരീകരിച്ചു.

കൊവിഡ് സ്ഥിരീകരിച്ച ഡ്രൈവറുടെ സേവനം അഞ്ചു ദിവസമായി ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ഉപയോഗിക്കുന്നില്ല. വട്ടപ്പാറ വെങ്കോട് സ്വദേശിയായ ഇദ്ദേഹം ജൂലൈ നാലാം തീയതി വരെ സെക്രട്ടേറിയറ്റിൽ ജോലി ചെയ്തിരുന്നു.

ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചീഫ് സെക്രട്ടറിയുടെയും കുടുംബാം​ഗങ്ങളുടെയും സ്രവസാമ്പിൾ പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. പ്രാഥമിക സമ്പർക്ക പട്ടികയിലാണ് ചീഫ് സെക്രട്ടറി ഉൾപ്പെട്ടിരുന്നത്. മുഖ്യമന്ത്രിയും ആരോ​ഗ്യമന്ത്രിയും രണ്ടാം സമ്പർക്ക പട്ടികയിലും ഉൾപ്പെട്ടിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സതീശൻ സർക്കാർ പിണറായിയുടെ ആവർത്തനം, എസ്ഐആർ പ്രശ്നമെങ്കിൽ സതീശൻ രാജിവയക്കണ്ടേ? ചോദ്യങ്ങളുമായി ബിജെപി
മുൻവൈരാഗ്യത്തിന്‍റെ പേരിൽ ക്രൂരത; യുവാവിന് നേരെ ആസിഡ് ആക്രമണം നടത്തി, പ്രതിക്ക് 10 വർഷം കഠിനതടവും പിഴയും