പാലക്കാട് പോക്സോ കേസ്: അതിജീവിതയ്ക്ക് സംരക്ഷണം,ധനസഹായം, പഠനം തുടരാനുളള അവസരവും നൽകുമെന്ന് ശിശുക്ഷേമ സമിതി

Published : Jul 13, 2022, 11:32 AM IST
പാലക്കാട് പോക്സോ കേസ്: അതിജീവിതയ്ക്ക് സംരക്ഷണം,ധനസഹായം, പഠനം തുടരാനുളള അവസരവും നൽകുമെന്ന് ശിശുക്ഷേമ സമിതി

Synopsis

അതിജീവിതക്ക് ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ സംരക്ഷണം നൽകണമെന്ന്  പെൺകുട്ടിയുടെ അമ്മയുടെ സഹോദരി ആവശ്യപ്പെട്ടിരുന്നു

പാലക്കാട് : പാലക്കാട് പോക്സോ കേസിലെ അതിജീവിതയ്ക്ക് സംരക്ഷണം ഒരുക്കുമെന്ന് ജില്ല ശിശുക്ഷേമ സമിതി ചെയർമാൻ. അതിജീവിതയ്ക്കായി സപ്പോർട്ട് പേഴ്സനെ നൽകും..ആശ്വാസ നിധിയിൽ ഉൾപ്പെടുത്തി സാമ്പത്തിക സഹായം ഉറപ്പാക്കും.വിദ്യാഭ്യാസം മുടങ്ങാതിരിക്കാനുള്ള നടപടികൾ ഉണ്ടാകുമെന്നും ജില്ല ശിശുക്ഷേമ സമിതി ചെയർമാൻ പറഞ്ഞു

അതിജീവിതക്ക് ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ സംരക്ഷണം നൽകണമെന്ന്  പെൺകുട്ടിയുടെ അമ്മയുടെ സഹോദരി ആവശ്യപ്പെട്ടിരുന്നു.നിയമ നടപടികൾ പൂർത്തിയാകും വരെ അത് തന്നെയാണ് നല്ലത് . അവിടെ കുട്ടി സംരക്ഷിത ആയിരിക്കും എന്നുറപ്പുണ്ട്. അതിജീവിതയ്ക്ക് നീതി കിട്ടിയേ മതിയാകൂ. അതിനായി എന്ത് പ്രയാസപ്പെട്ടും കേസുമായി മന്നോട്ട് പോകുമെന്നും അതിജീവിതയുടെ അമ്മയുടെ സഹോദരി പറഞ്ഞു. 

പോക്സോ കേസിൽ  വിചാരണ തുടങ്ങാനിരിക്കെ പ്രതികൾ  തട്ടിക്കൊണ്ടുപോയ അതീജിവിതയെ പൊലീസ് ഇന്നലെയാണ് കണ്ടെത്തിയത്. ഗുരുവായൂരിൽ നിന്ന് മാതാപിതാക്കൾക്കൊപ്പമാണ് കുട്ടിയെ കണ്ടെത്തിയത്. പ്രത്യേക അന്വേഷണ സംഘമാണ് കുട്ടിയെ കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ടാണ് 11കാരിയായ പെൺകുട്ടിയെ പ്രതിയായ ചെറിയച്ഛനും സംഘവും തട്ടിക്കൊണ്ടു പോയത്.

ഈ മാസം 16ന് കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് അതീജിവിതയെ പ്രതിയായ ചെറിയച്ഛനും അടുത്ത ബന്ധുക്കളും ചേർന്ന് തട്ടിക്കൊണ്ടുപോയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയത് അമ്മയുടെ സാന്നിധ്യത്തിലാണെന്ന് മുത്തശ്ശി പറഞ്ഞിരുന്നു. അമ്മയേയും പ്രതിയേയും കണ്ടയുടനെ കുട്ടി ഓടി മുറിയിലൊളിച്ചിരുന്നു. അവരെ തടയാന്‍ശ്രമിച്ച തന്നെ കുട്ടിയുടെ അമ്മയും ഒപ്പമുണ്ടായിരുന്നവരും  മർദ്ദിച്ചു. തന്‍റെ കൈക്ക് പരിക്കേറ്റു. വിചാരണക്ക് മുൻപ് മൊഴി മാറ്റിക്കാൻ നേരത്തേയും പല തവണ ശ്രമിച്ചു എന്നും മുത്തശ്ശി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. 

പ്രതിക്ക് അനുകൂലമായി മൊഴിമാറ്റാനാണ് അതിജീവിതയെ തട്ടിക്കൊണ്ടുപോയത്  എന്നാണ് പൊലീസിന്റെ നിഗമനം. പെൺകുട്ടിയെ  തട്ടിക്കൊണ്ടുപോകാൻ എത്തിയ കാറിന്റെ നമ്പർ പ്ലേറ്റ് മറിച്ചിരുന്നു. പ്രതികളെ സഹായിക്കാൻ ബൈക്കിൽ എത്തിയവരെ  അന്വേഷിച്ചെങ്കിലും നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് കണ്ടെത്തി. സംഭവങ്ങളുടെ സിസിടിവി പൊലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

കേസിനെ തുടർന്ന് അച്ഛനും അമ്മയ്ക്കും ഒപ്പം താമസിക്കാൻ താത്പര്യമില്ലെന്ന് പറഞ്ഞതിനാൽ, പെൺകുട്ടിയുടെ സംരക്ഷണം മുത്തശ്ശിയെയയാണ്  കോടതി ഏൽപ്പിച്ചിരുന്നത്.  ബാലിക അച്ഛനും അമ്മയ്ക്കും ഒപ്പമാകാനാണ് സാധ്യത  എന്ന് പൊലീസ് സംശയിച്ചിരുന്നു. ഇരുവരുടേയും ഫോൺ കുഞ്ഞിനെ കാണാതായത് മുതൽ സ്വിച്ച്ഡ് ഓഫ് ആയതാണ് പൊലീസിന്റെ സംശയം ബലപ്പെടുത്തിയത്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: പോറ്റിയുമായുള്ള ഇടപാടുകൾ അറിയണം, തന്ത്രി കണ്ഠര് രാജീവരെ കസ്റ്റഡിയിൽ വാങ്ങി എസ്ഐടി
പെരുന്നയിൽ നിർണായക ചർച്ച; തുഷാർ വെള്ളാപ്പള്ളി ഈ ആഴ്ച എൻഎസ്എസ് ആസ്ഥാനത്തെത്തും, ജി സുകുമാരൻ നായരുമായി ഫോണിൽ സംസാരിച്ചു