ചാവശ്ശേരി സ്ഫോടനം:'വർഗ്ഗീയ ശക്തികളെ ഒഴിവാക്കുന്ന പ്രതിപക്ഷ യുക്തി മനസിലാകുന്നില്ല' മുഖ്യമന്ത്രി

Published : Jul 13, 2022, 11:29 AM ISTUpdated : Jul 13, 2022, 11:56 AM IST
ചാവശ്ശേരി സ്ഫോടനം:'വർഗ്ഗീയ ശക്തികളെ ഒഴിവാക്കുന്ന പ്രതിപക്ഷ യുക്തി മനസിലാകുന്നില്ല' മുഖ്യമന്ത്രി

Synopsis

സങ്കുചിത രാഷ്ട്രീയം ഉന്നയിക്കുന്നതിൽ നിന്ന് കോൺഗ്രസ് പിൻമാറണമെന്നും പിണറായി.77 ഇൽ rss പിന്തുണയോടെ ജയിച്ച ആളല്ലേ പിണറായിയെന്ന് വിഡി സതീശന്‍.ബോംബ് ഉണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവർ രക്ത സാക്ഷികൾ ആയെന്നു  പറഞ്ഞ പിണറായി, മുഖ്യമന്ത്രി ആയപ്പോൾ ഞങ്ങൾക്ക് ക്ലാസ് എടുക്കുന്നുവെന്നും  പരിഹാസം

കണ്ണൂര്‍: ;ചാവശ്ശേരിയില്‍ ആക്രി പെറുക്കുന്നതിനിടെ ബോംബ് സ്ഫോടനത്തില്‍ 2  ആസ്സം സ്വദേശികള്‍ കൊല്ലപ്പെട്ട സംഭവം സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. സംഭവത്തിന്‍റെ ഉത്തരവാദികളെ കണ്ടെത്താനാകാത്ത സാഹചര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സണ്ണി എബ്രഹാമാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. എന്നാല്‍ മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ അടിയനച്ര പ്രമേയത്തിന് അനുമതി നിഷേദിക്കുകയായിരുന്നു.

ഏഷ്യാനെററ് ന്യൂസ് പരമ്പര സജിവ ചര്‍ച്ചയായി

ചാവാശ്ശേരി മേഖല sdpi rss ശക്തി കേന്ദ്രമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി,പരസ്പരം പക പോക്കാൻ സ്ഫോടക വസ്തുക്കൾ ശേഖരിച്ചിട്ടുണ്ടാകാം. ഫോറൻസിക് വിദദ്ധരും ബോംബ് സ്ക്വാഡും പരിശോധന നടത്തി. സ്പോടക വസ്തു എവിടെ നിന്ന് എന്ന് കണ്ടെത്താനായിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ഏഷ്യാനെററ് ന്യൂസ് പരമ്പര സണ്ണി ജോസഫ് പരാമര്‍ശിച്ചു.ആരാണ് നിർമ്മിച്ചത് ആരെ വകവരുത്താനാണ് എന്ന് അന്വേഷിക്കണം
 രാഷ്ട്രീയ പിൻബലത്തോടെയാണ് എല്ലാം നടന്നത്.ബോംബ് നിർമ്മിക്കുമ്പോൾ cpm bjp പ്രവർത്തകർ കണ്ണൂരിൽ കൊല്ലപ്പെട്ടിട്ടുണ്ട്.10 വർഷത്തിനിടെ ഒരു കേസിൽ പോലും സത്യം തെളിഞ്ഞിട്ടില്ല.സിപിഎമ്മിന് ഒഴിഞ്ഞുമാറാനാകില്ല. പൊട്ടിയത് ഓലപ്പടക്കം അല്ല.: ഉഗ്രസ്ഫോടക വസ്തു വാണ് പൊട്ടിത്തെറിക്കുന്നത്. P ജയരാജൻ ബോംബ് നിർമ്മിക്കുമ്പോൾ മകന്റെ കയ്യിൽ നിന്നു വരെ പൊട്ടിയെന്നും  സണ്ണി ജോസഫ് കുറ്റപ്പെടുത്തി.

പ്രതിപക്ഷത്ത്ന് വിഷയ ദാരിദ്ര്യമെന്ന് മുഖ്യമന്ത്രി പരിഹസിച്ചു സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നത് വർഗീയ ശക്തികളാണ്.
എന്ത് കൊണ്ട് ഇക്കാര്യം പ്രതിപക്ഷം ഒഴിവാക്കുന്നു?സമാധാന അന്തരീക്ഷം തകർക്കാൻ ആസൂത്രിത നീക്കം . അതിലൊരു സംശയവും പ്രതിപക്ഷത്തിന് ഇല്ലാത്തത് പ്രത്യേക നിലയാണ്.ഏഷ്യാനെറ്റ് ന്യൂസ് പരമ്പര ഉദ്ധരിച്ചതിനെ മുഖ്യമന്ത്രി വിമര്‍ശിച്ചു.ബിജെപിയെ ചേർത്ത് ഇടതുമുന്നണിയെ തകർക്കാനാണ് കോൺഗ്രസ് ശ്രമം.വർഗീയതയോട് കോൺഗ്രസ് സമരസപ്പെടുന്നു.എല്ലാ വാർത്താ മാധ്യമങ്ങളും കൂടി എൽഡിഎഫിനെ വല്ലാതങ്ങ് കരിതേച്ച് കളയാമെന്ന് കരുതിയാൽ അത് ജനം തിരിച്ചറിയും.അരാഷ്ട്രീയ ബോംബാണോ മട്ടന്നൂരിൽ  പൊട്ടിയത് എന്ന് സണ്ണി ജോസഫിനോട് മുഖ്യമന്ത്രി ചോദിച്ചു.സിപിഎം അല്ല ആക്രമം നടത്തുന്നത്. എസ്ഡിപിഐ പോപ്പുലർഫ്രണ്ട് ആർഎസ്എസ് നേതൃത്വത്തിലാണ് ആക്രമണം നടക്കുന്നത് . അടിയന്തര പ്രമേയ നോട്ടീസിൽ ഒരു വരി പരാമർശം ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തിന് വിഷയ,ദാരിദ്യം ഇല്ലെന്ന് വിഡി സതീശന്‍ തിരിച്ചടിച്ചു.വർഗീയതക്ക് എതിരായ പോരാട്ടം എങ്ങനെ നയിക്കണമെന്ന് മുഖ്യമന്ത്രി സ്റ്റഡി ക്ലാസെടുക്കുന്നു.ബോംബ് ഉണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവർ പാർട്ടിക്ക് വേണ്ടി രക്ത സാക്ഷികൾ ആയെന്നു പാർട്ടി സെക്രട്ടറി ആയപ്പോൾ പറഞ്ഞ പിണറായി ഇപ്പോൾ മുഖ്യമന്ത്രി ആയപ്പോൾ ഞങ്ങൾക്ക് ക്ലാസ് എടുക്കുന്നു. Rss ന്‍റെ വോട്ട് നേടി സഭയിൽ എത്തിയ ആളല്ലേ പിണറായി.: 77 ഇൽ rss പിന്തുണയോടെ ജയിച്ച ആളല്ലേ പിണറായി. Rss പ്രതികൾ ആയ ബോംബ് സ്ഫോടന കേസിൽ പോലും അറസ്റ്റ് ഇല്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി.

ഏഷ്യനെറ്റ് ന്യൂസിനെവിമര്‍ശിച്ച മുഖ്യമന്ത്രിക്ക് വിഡി സതീശന്‍ കടുത്ത  മറുപടി നല്‍കി.അധികാരത്തിലിരുന്നാൽ വിമർശനം വരും. അതാണ് ഏഷ്യാനെറ്റ്ന്യൂസ് ചെയ്തത്.ഏഷ്യാനെറ്റ് ന്യൂസ് ഉമ്മൻ ചാണ്ടിയെ എത്ര വിമര്ശിച്ചു.ബോംബ് സ്ഫോടന പരമ്പര പോലും ഉൾക്കൊള്ളാൻ കഴിയാത്ത മാനസികാവസ്ഥയാണ് മുഖ്യമന്ത്രിക്ക്.


ചാനൽ ബോംബ് സ്ഫോടന പരമ്പര സംപ്രേഷണം ചെയ്തതിനെ പോലും വിമർശിക്കുന്ന മുഖ്യമന്ത്രിക്ക് അസഹിഷ്ണുത.കാരണഭൂതനെന്ന സുഖിപ്പിക്കലിലൊന്നും  വീഴരുത്. വിമർശനത്തിന് അതീതനെന്നൊന്നും ധരിക്കരുത്. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.

PREV
Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രി വെല്ലുവിളി സ്വീകരിച്ചതിൽ വലിയ സന്തോഷം; സംവാദം നാളെത്തന്നെ നടത്താൻ തയാറാണെന്ന് കെ സി വേണു​ഗോപാൽ എംപി
നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു