
എറണാകുളം: എറണാകുളത്ത് പകർച്ചപ്പനി ലക്ഷണങ്ങളോടെ വിദ്യാർത്ഥികൾ ചികിത്സ തേടി. വടക്കൻ പറവൂരിൽ 17 വിദ്യാർത്ഥികളാണ് ചികിത്സ തേടിയത്. സ്വകാര്യ സ്കൂളിലെ കുട്ടികൾക്കാണ് പകർച്ചപ്പനി ലക്ഷണങ്ങൾ ഉള്ളത്. യുകെജിയിൽ പഠിക്കുന്ന 10 വിദ്യാർത്ഥികൾക്കും മറ്റ് ക്ലാസുകളിലെ 7 കുട്ടികൾക്കുമാണ് ലക്ഷണങ്ങൾ. ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ സ്കൂളിലെത്തി പരിശോധന നടത്തി. രോഗലക്ഷണങ്ങൾ ഉള്ള വിദ്യാർത്ഥികൾ പഠിക്കുന്ന യുകെജി ക്ലാസിന് അവധി നൽകിയിട്ടുണ്ട്.