'പഠനോപകരണങ്ങൾ നഷ്ടമായ കുട്ടികൾക്ക് അത് നൽകും, മുഖ്യമന്ത്രി പ്രഖ്യാപിച്ച സഹായതുക വൈകില്ല'; മന്ത്രി പി സി വിഷ്ണുനാഥ്

Published : Aug 04, 2026, 08:45 AM IST
pc vishnunath

Synopsis

മുഖ്യമന്ത്രി പ്രഖ്യാപിച്ച സഹായതുക വൈകാതെ നൽകും. പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ ആരോപണങ്ങൾ മാത്രമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഏഷ്യാനെറ്റ് ന്യൂസ് നമസ്തേ കേരളം പരിപാടിയിലായിരുന്നു മന്ത്രി പി സി വിഷ്ണുനാഥിന്റെ പ്രതികരണം

പത്തനംതിട്ട: പത്തനംതിട്ടയിലെ പ്രളയ സാഹചര്യം വിശദീകരിച്ച് മന്ത്രി പി സി വിഷ്ണുനാഥ്. മഴ കുറഞ്ഞതിനാൽ നേരിയ ആശ്വാസമെന്ന് മന്ത്രി പ്രതികരിച്ചു. പല സ്ഥലങ്ങളിലും വെളളമിറങ്ങാത്തത് ബുദ്ധിമുട്ടാകുന്നുണ്ട്. ക്യാംപുകളിൽ അടക്കം വെള്ളം കയറുന്ന സ്ഥിതിയുണ്ടായി. 4600ൽ അധികം ആളുകളാണ് ക്യാംപുകളിൽ കഴിയുന്നത്. മറ്റന്നാൾ മുതൽ 3 ദിവസം കൂടുതൽ ജാ​ഗ്രത വേണമെന്നും മഴ വീണ്ടും ശക്തമാകാൻ സാധ്യതയുണ്ടെന്നും മന്ത്രി പി സി വിഷ്ണുനാഥ് മുന്നറിയിപ്പ് നൽകി. അധികൃതർ നൽകുന്ന നിർദേശം ആളുകൾ അനുസരിക്കണം. മാറിത്താമസിക്കേണ്ട ഇടങ്ങളിൽ തുടരുന്നത് ഒഴിവാക്കണം. പഠനോപകരണങ്ങൾ നഷ്ടമായ കുട്ടികൾക്ക് അവ ലഭ്യമാക്കും. മുഖ്യമന്ത്രി പ്രഖ്യാപിച്ച സഹായതുക വൈകാതെ നൽകും. പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ ആരോപണങ്ങൾ മാത്രമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഏഷ്യാനെറ്റ് ന്യൂസ് നമസ്തേ കേരളം പരിപാടിയിലായിരുന്നു മന്ത്രി പി സി വിഷ്ണുനാഥിന്റെ പ്രതികരണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല നെയ്യ് ഇടപാട്: മിൽമയിൽ നടന്നത് അസാധാരണ നീക്കങ്ങൾ, സ്വയം വില നിശ്ചയിച്ച് ബോർഡിന് കത്ത് നൽകി, കത്ത് നൽകിയത് പി എസ് പ്രശാന്തിന്
മുഖ്യമന്ത്രി വി ഡി സതീശന്‍റെ 2018ലെ വീഡിയോയുമായി ജെനീഷ് കുമാർ; രാഷ്ട്രീയ നാടകങ്ങൾ ആവർത്തിക്കുമ്പോൾ പ്രതികരിച്ചുപോകുമെന്ന് കുറിപ്പ്