കുട്ടികളുടെ സൂംബയ്ക്ക് മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച ടീഷർട്ട്; പ്രതിഷേധവുമായി കോൺ​ഗ്രസ് അധ്യാപക സംഘടന, വിവാദം

Published : Apr 29, 2025, 07:47 PM ISTUpdated : Apr 29, 2025, 10:04 PM IST
കുട്ടികളുടെ സൂംബയ്ക്ക് മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച ടീഷർട്ട്; പ്രതിഷേധവുമായി കോൺ​ഗ്രസ് അധ്യാപക സംഘടന, വിവാദം

Synopsis

വിദ്യാഭ്യാസ വകുപ്പും സ്പോർട്സ് കൗൺസിലും ചേർന്നാണ് ലഹരിക്കെതിരെയുള്ള ഒരു മെ​ഗാ സൂംബ നാളെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നത്.

തിരുവനന്തപുരം: ലഹരിക്കെതിരായ വിദ്യാർത്ഥികളുടെ  സൂംബ ഡാൻസിന് മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച ടീ ഷർട്ട് നൽകാനുള്ള  നീക്കം വിവാദത്തിൽ. കുട്ടികളെ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നത് അപലപനീയമാണെന്നും ടീ ഷർട്ട് പിൻവലിക്കണമെന്നും  കോൺഗ്രസ്  അനുകൂല അധ്യാപക സംഘടന കെപി.എസ്.ടിഎ ആവശ്യപ്പെട്ടു . നാളത്തെ മെഗാ സൂംബക്കുള്ള  ടി ഷർട്ട് പുറത്തിറക്കിയത് വിദ്യാഭ്യാസ മന്ത്രിയാണ്.

തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നാളെയാണ് ലഹരിക്കെതിരായി 1500 ഓളം വിദ്യാർത്ഥികൾ പങ്കെുക്കുന്ന മെഗാ സൂംബ. പരിപാടിയിൽ കുട്ടികൾക്ക് ധരിക്കാൻ വിദ്യാഭ്യാസ വകുപ്പ്  നൽകുന്ന ടീ ഷർട്ടിലാണ് മുഖ്യമന്ത്രിയുടെ മുഖം. ലഹരിക്കെതിരായ പ്രചാരണത്തിന്‍റെ ഭാഗമായുള്ള ഉന്നതതലയോഗത്തിൽ മുഖ്യമന്ത്രിയായിരുന്നു സൂംബ പരിശീലനം മുന്നോട്ട് വെച്ചത്. പിന്നാലെ  പാഠ്യപദ്ധതിയിൽ സൂംബ ഉൾപ്പെടുത്താൻ  വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ആശയം മുന്നോട്ട് വെച്ചത് കൊണ്ട്  ചിത്രമടിച്ച് ടി ഷർട്ട് ധരിപ്പിക്കണ്ടതുണ്ടോ എന്നാണ് കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപി.എസ്.ടിഎ ചോദിക്കുന്നത്.

കുട്ടികളെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് അപലപനീയമാണെന്നും സംഘടന കുറ്റപ്പെടുത്തുന്നു. നേരത്തെ പിണറായിയെ വാഴ്ത്തിയ പാട്ടും മെഗാ തിരുവാതിരയും വിവാദമായിരുന്നു. പ്രധാനമന്ത്രിയെ ഫോട്ടോ സ്കൂളിൽ വെക്കുന്നത് അടക്കം ഉന്നയിച്ചാണ് പിഎം ശ്രീ പദ്ധതിയെ കേരളം എതിർക്കുന്നത്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ പഠം വെച്ച് കുട്ടുകൾക്ക് ടീ ഷർട്ട് നൽകുന്നതിനെ ശക്തമായി വിമർശിക്കുകയാണ് പ്രതിപക്ഷ അധ്യാപക സംഘടന.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മാറ്റമില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ്, ദുബായ്-തിരുവനന്തപുരം വിമാനം റദ്ദാക്കി,പിതാവിന്റെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചവർ പോലും ദുരിതത്തിൽ, പ്രതിഷേധം
സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിലുണ്ടായിരുന്നത് ഒറിജിനൽ വെടിയുണ്ടകള്‍ തന്നെ; ചോദ്യങ്ങള്‍ ബാക്കി, സംഭവത്തിലെ അവ്യക്തത നീക്കാൻ പൊലീസ്