
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിന്റെ രോമത്തിൽ തൊടാൻ ബിജെപിക്ക് സാധിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഹെഡ്ഗേവാർ പേരു വിവാദത്തെ തുടർന്ന് രാഹുലിനെതിരെയുള്ള ബിജെപിയുടെ കൊലവിളി രാഷ്ട്രീയത്തിനെതിരെ കോൺഗ്രസ് നടത്തിയ ജനകീയ പ്രതിരോധത്തിലായിരുന്നു സുധാകരന്റെ പ്രസംഗം.
'അഭ്യാസവും വെട്ടും കുത്തും ഒന്നും നിങ്ങൾക്ക് മാത്രം ഉള്ളതല്ല. ഞങ്ങൾ കൊത്തിയാലും നിങ്ങൾക്ക് മുറിയും. അതിന് പറ്റിയ ആൺകുട്ടികൾ ഈ പാർട്ടിക്കകത്ത് ഉണ്ടെന്ന് ഞാൻ ഇവിടെ പരസ്യമായി പ്രഖ്യാപിക്കുകയാണ്. രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ തൊട്ടവന്റെ കൈവെട്ടിയില്ലെങ്കിൽ ഈ രാജ്യത്ത് രാഷ്ട്രീയ പ്രവർത്തനം ഉണ്ടാവില്ല എന്ന് ഞാൻ ഓർമ്മിപ്പിക്കുകയാണ്. ഞാൻ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയല്ല' എന്നാണ് സുധാകരൻ പ്രസംഗിച്ചത്.
Read More:യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ഭർതൃവീട്ടുകാരുടെ പീഡനമെന്ന് ആരോപണം, അന്വേഷണം ആരംഭിച്ച് പൊലീസ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം