റേഞ്ച് റോവർ വാഹന വിവാദം: മന്ത്രി കെഎം ഷാജിക്കെതിരെ രൂക്ഷ വിമർശനവുമായി ചിന്ത ജെറോം

Published : Sep 19, 2026, 02:23 PM IST
KM Shaji, Chintha Jerome

Synopsis

മന്ത്രി കെ.എം. ഷാജി ഔദ്യോഗിക ആവശ്യത്തിന് റേഞ്ച് റോവർ ഉപയോഗിച്ചതിനെതിരെ ഡിവൈഎഫ്ഐ നേതാവ് ചിന്ത ജെറോം രംഗത്തെത്തി. ഇത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് അവർ ആരോപിച്ചു. കൂടാതെ, എസ്.എഫ്.ഐയുടെ വിവാദമായ 'പൂക്കി' ബാനറിനെ ജെൻസി പ്രയോഗമെന്ന് പറഞ്ഞ് അവർ ന്യായീകരിക്കുകയും ചെയ്തു.

കൊല്ലം: മുസ്ലിം ലീഗ് നേതാവും മന്ത്രിയുമായ കെ.എം. ഷാജി ഔദ്യോഗിക ആവശ്യത്തിന് റേഞ്ച് റോവർ വാഹനം ഉപയോഗിച്ചതിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം. അങ്ങനെ ഒരു സ്ഥിതിയിലേക്ക് അദ്ദേഹത്തിന് മാറേണ്ടിവന്നതിൽ മുഖ്യമന്ത്രിയാണ് വിശദീകരണം നൽകേണ്ടതെന്ന് അവർ പറഞ്ഞു. സർക്കാർ വാഹനമായി ഒരു വാഹനം ഉപയോഗിക്കുമ്പോൾ അതിന് കൃത്യമായ ചില മാനദണ്ഡങ്ങളുണ്ട്. മന്ത്രിമാർക്ക് സർക്കാർ നൽകിയിരുന്ന കാറുകൾ പര്യാപ്‌തമല്ലെന്ന് തോന്നിയിട്ടാണോ അദ്ദേഹം ഇങ്ങനെ ചെയ്തതെന്നും, സ്വന്തം സർക്കാർ വാഹനം കെ.എം. ഷാജി അറബിക്കടലിൽ എറിഞ്ഞിരിക്കുകയാണെന്നും ചിന്ത ജെറോം ആരോപിച്ചു.

ഭരണഘടനാപരമായ സത്യപ്രതിജ്ഞാ ലംഘനമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. എന്തെങ്കിലും ചെയ്തതിന്റെ പ്രതിഫലമാണോ ഈ വാഹന ഉപയോഗമെന്ന് പരിശോധിക്കണമെന്നും സംഭവത്തിൽ ഡിവൈഎഫ്ഐ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായും അവർ വ്യക്തമാക്കി. അതേസമയം, കൊല്ലം ചവറ ഗുഹാനന്ദപുരം സ്കൂളിൽ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി ഉയർത്തിയ 'നീ പോടാ പൂക്കി മോനേ' എന്ന വിവാദ ബാനറിനെ ചിന്ത ജെറോം ന്യായീകരിച്ചു. ബാനറിൽ 'പൂക്കി' എന്ന വാക്ക് പ്രയോഗിച്ചത് ഒരു അപരാധമായി കാണുന്നില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. ജെൻസി തലമുറ വളരെ പോസിറ്റീവായി ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ് 'പൂക്കി' എന്ന് അവർ ചൂണ്ടിക്കാട്ടി. വിദ്യാർഥികൾ എല്ലാ രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിലും അപ്പപ്പോൾ പ്രതികരിക്കുന്നവരാണെന്നും തെരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടുള്ള ഒരു സാധാരണ പ്രതികരണം മാത്രമാണ് ആ ബാനറിലൂടെ ഉണ്ടായതെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, വി.ടി. ബൽറാം ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ബാനറിലെ ഈ പദപ്രയോഗത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക തിരിമറി: വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ദേവസ്വം കമ്മീഷണർ
സ്റ്റേഷനിൽ നിന്ന് ഹാൻസ് കടത്തിയ പൊലീസുകാരൻ എവിടെ? ഓപ്പറേഷൻ തൂഫാനിടെയിൽ സേനയ്ക്ക് വൻ നാണക്കേട്, സബിത്ത് ഒളിവിൽ തന്നെ