ചിന്താ ജെറോമിന്റെ ശമ്പള കുടിശിക; ധനവകുപ്പിന്റെ തീരുമാനം യുവജന ക്ഷേമവകുപ്പിന്റെ ഉത്തരവ് മറികടന്ന്

Published : Jan 05, 2023, 12:35 PM ISTUpdated : Jan 05, 2023, 04:24 PM IST
ചിന്താ ജെറോമിന്റെ ശമ്പള കുടിശിക; ധനവകുപ്പിന്റെ തീരുമാനം യുവജന ക്ഷേമവകുപ്പിന്റെ ഉത്തരവ് മറികടന്ന്

Synopsis

17 മാസത്തെ കുടിശ്ശികയായ എട്ടര ലക്ഷം നൽകാനാണ് പുതിയ തീരുമാനം. ധനമന്ത്രിക്ക് ചിന്താ ജെറോം നല്‍കിയി നിവേദനത്തിലായിരുന്നു ധനവകുപ്പിന്‍റെ തീരുമാനം.

തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് 17 മാസത്തെ ശമ്പളകുടിശ്ശികയായി എട്ടര ലക്ഷം രൂപ അനുവദിക്കാനുള്ള ധനവകുപ്പ് തീരുമാനം വിവാദത്തിൽ. ശമ്പളത്തിലെ അപാകത തീർക്കണമെന്നാവശ്യപ്പെട്ടത് താനല്ലെന്നും കമ്മീഷൻ സെക്രട്ടറിയാണെന്നുമായിരുന്നു ചിന്തയുടെ വിശദീകരണം. എന്നാൽ ചിന്താ ജെറോമിൻ്റെ അപേക്ഷയിലാണ് നടപടികളെന്ന് ഫയലുകളിൽ വ്യക്തമാണ്.

സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് യുവജന കമ്മീഷൻ അധ്യക്ഷയ്ക്ക് വൻതുകയുടെ ശമ്പളകുടിശ്ശിക നൽകുന്നത്. 2016 ഒക്ടോബർ നാലിനാണ് കമ്മീഷൻ അധ്യക്ഷയായി ചിന്ത ചുമതലയേൽക്കുന്നത്. 2017 ജനുവരി 6 നാണ് ശമ്പളമായി അൻപതിനായിരം രൂപ നിശ്ചയിച്ച് ഉത്തരവിറക്കിയത്. 2018 ൽ കമ്മീഷൻ ചട്ടങ്ങൾ രൂപീകരിച്ചപ്പോൾ ശമ്പളം ഒരുലക്ഷമാക്കി ഉയർത്തി. നിയമനം മുതൽ ശമ്പളം ഉയർത്തിയത് വരെയുള്ള കാലത്തെ കുടിശ്ശിക നൽകണമെന്ന ചിന്തയുടെ അപേക്ഷ ധനവകുപ്പും യുവജനക്ഷേമവകുപ്പും നേരത്തെ തള്ളിയിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 26ന് യുവജനക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ചിന്തക്ക് കുടിശ്ശിക നൽകേണ്ടെന്ന് ഉത്തരവിറക്കി. പിന്നീട് ചിന്ത ധനമന്ത്രിക്ക് നൽകിയ അപേക്ഷയിലാണ് 17 മാസത്തെ കുടിശ്ശിക നൽകാനുള്ള തീരുമാനം.  ധനവകുപ്പ് യുവജനക്ഷേമവകുപ്പിന് നൽകിയ കുറിപ്പിൻ്റെ അടിസ്ഥാനത്തിൽ ഉടൻ ഉത്തരവിറങ്ങും.

കുടിശ്ശിക ആവശ്യപ്പെട്ട് സർക്കാറിനെ സമീപിച്ചത് കമ്മീഷൻ മുൻ അധ്യക്ഷൻ ആർ വി രാജേഷാണെന്നും ചിന്ത പറഞ്ഞു. ചിന്തക്ക് ശമ്പളം നിശ്ചയിക്കുന്നതറിഞ്ഞാണ് താൻ ആദ്യം സർക്കാറിനെ സമീപിച്ചതന്ന് രാജേഷ് പറയുന്നു. ആവശ്യം തള്ളിയതോടെ ഹൈകോടതിയിൽ പോയി അനുകൂല ഉത്തരവ് നേടിയിട്ടും സർക്കാർ നടപ്പാക്കുന്നില്ലെന്നാണ് രാജേഷിൻ്റെ പരാതി. ചിന്തക്ക് മുൻപ് യുവജനകമ്മീഷൻ അധ്യക്ഷനായിരുന്ന കോൺഗ്രസ് നേതാവ് ആർവി രാജേഷിനിനും പ്രതിമസാ അഡ്വാൻസ് എന്ന നിലയിൽ കിട്ടിയിരുന്നത് അൻപതിനായിരം രൂപയായിരുന്നു. ചിന്തയുടെ ഉത്തരവ് ഇറങ്ങുന്നതിനുസരിച്ച് മൂന്ന് വർഷം ചുമതലയുണ്ടായിരുന്ന രാജേഷിനും  കുടിശ്ശിക സർക്കാർ നൽകേണ്ടിവരും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉറപ്പിച്ചൊരു നിലപാട് പറയാൻ കോൺഗ്രസ് നേതാക്കൾക്ക് ഭയം? രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യത്തിന് ഉത്തരമില്ല!
കോഴിക്കോട് ബൈക്ക് യാത്രക്കാരന് കെഎസ്ആര്‍ടിസി ഡ്രൈവറുടെ മര്‍ദനം, ദൃശ്യങ്ങള്‍ പുറത്ത്