
പത്തനംതിട്ട: പത്തനംതിട്ട കളക്ടർ ദിവ്യ എസ് അയ്യർ മകനുമായി ചടങ്ങില്‍ പങ്കെടുത്ത സംഭവത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് സമ്മർദ്ദത്തെ തുടർന്ന് പിൻവലിച്ചതല്ലെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. പോസ്റ്റ് നീക്കം ചെയ്തത് കളക്ടർക്കെതിരെ കമന്റുകളിലൂടെ അധിക്ഷേപം ഉണ്ടായ സാഹചര്യത്തെ തുടർന്നാണെന്നും വിശദീകരണം. തന്റെ ഒപ്പമുള്ള ആളാണ് പോസ്റ്റ് നീക്കം ചെയ്തത്. പോസ്റ്റ് നീക്കം ചെയ്തതിന് താൻ പേജ് കൈകാര്യം ചെയ്യുന്ന ആളെ ശകാരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കളക്ടറുടെത് മാതൃകാപരമായ നടപടിയെന്നും ചിറ്റയം ഗോപകുമാർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മകനുമായി സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ജില്ലാ കളക്ടർ ദിവ്യ എസ് അയ്യരുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു. കളക്ടറെ പുകഴ്ത്തിയിട്ട ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയായതിന് പിന്നാലെ ചിറ്റയം ഗോപകുമാറിന്റെ പേജിൽ നിന്നും പോസ്റ്റ് പിൻവലിച്ചിരുന്നു
എഴുത്തുകാരന്‍ ബെന്യാമിന്‍, സാമൂഹിക പ്രവര്‍ത്തക ധന്യാ രാമന്‍ തുടങ്ങി നിരവധി പേര്‍ കളക്ടര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. കൂടാതെ കളക്ടറുടെ ഭര്‍ത്താവും മുന്‍ എം.എല്‍.എയും യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമായ കെ. എസ്. ശബരീനാഥന്‍ തന്‍റെ ഫേസ് ബുക്കിലൂടെ വിശദീകരണക്കുറിപ്പ് പങ്കുവെച്ചിരുന്നു. ജില്ലാ കളക്ടർ ആയിരിക്കെ തന്നെ ഭാര്യ, അമ്മ, സുഹൃത്ത്, എന്നിങ്ങനെ പലവിധ റോളുകൾ വഹിക്കുന്ന ഒരു വ്യക്തി കൂടിയാണ് അവരെന്ന് ഓർക്കണമെന്നും എല്ലാത്തിലും കുറ്റം മാത്രം കാണുന്നവർക്ക് എന്നാണ് നേരം വെളുക്കുകയെന്നും ബെന്യാമിൻ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam