ചോറ്റാനിക്കരയിൽ 4 വയസുകാരിയെ കൊലപ്പെടുത്തിയ കേസ്; അമ്മയുടെ കാമുകന്റെ ശിക്ഷ കുറച്ച കോടതിവിധിക്കെതിരെ നോട്ടീസ്

Published : Apr 15, 2025, 04:51 PM ISTUpdated : Apr 15, 2025, 05:03 PM IST
ചോറ്റാനിക്കരയിൽ 4 വയസുകാരിയെ  കൊലപ്പെടുത്തിയ കേസ്; അമ്മയുടെ കാമുകന്റെ ശിക്ഷ കുറച്ച കോടതിവിധിക്കെതിരെ നോട്ടീസ്

Synopsis

2013 ഒക്ടോബർ 29ന് അമ്മയും 2 കാമുകന്മാരും ചേർന്ന് 4 വയസ്സുകാരിയെ കൊലപ്പെടുത്തി എന്നാണ് കേസ്. യുവതിയുടെ ആദ്യ വിവാഹത്തിലെ കുട്ടിയാണ് കൊല്ലപ്പെട്ടത്. 

ദില്ലി: ചോറ്റാനിക്കരയിൽ 4 വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ ശിക്ഷ കുറച്ച കേരള ഹൈക്കോടതി നടപടിക്കെതിരെ സംസ്ഥാനസർക്കാർ നൽകിയ അപ്പീലിൽ സുപ്രീംകോടതി നോട്ടീസ്. കേസിലെ പ്രതികളായ റാണി, ഇവരുടെ കാമുകൻ രഞ്ജിത്ത് എന്നിവർക്ക് വിചാരണക്കോടതി നൽകിയ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചിരുന്നു. ഒപ്പം കൊലപാതക കുറ്റം റദ്ദാക്കി പകരം മനഃപൂർവമല്ലാത്ത നരഹത്യയുമാക്കി. ഇതിനെതിരെയാണ് സംസ്ഥാനസർക്കാർ അപ്പീൽ നൽകിയത്. ജസ്റ്റിസ് പങ്കജ് മിത്തൽ, ജസ്റ്റിസ് എസ് വി എൻ ഭാട്ടി എന്നിവരുടെ ബെഞ്ചിന്റെയാണ് നടപടി. 

2013 ഒക്ടോബർ 29ന് അമ്മയും 2 കാമുകന്മാരും ചേർന്ന് 4 വയസ്സുകാരിയെ കൊലപ്പെടുത്തി എന്നാണ് കേസ്. യുവതിയുടെ ആദ്യ വിവാഹത്തിലെ കുട്ടിയാണ് കൊല്ലപ്പെട്ടത്. തങ്ങളുടെ സ്വൈര്യജീവിതത്തിന് തടസ്സമാകുമെന്നു കരുതി മൂവരും ചേർന്ന് കുട്ടിയെ കൊലപ്പെടുത്തിയെന്ന് പ്രോസിക്യൂഷൻ വാദം. കേസിലെ ഒന്നാം പ്രതിയായ എറണാകുളം മീമ്പാറ കൊന്നംപറമ്പില്‍ രഞ്ജിത്തിന് വധശിക്ഷയും രണ്ടാം പ്രതിയും കുട്ടിയുടെ അമ്മയുമായ തിരുവാണിയുര്‍ ആലുങ്കല്‍ റാണി, സുഹൃത്ത് തിരുവാണിയൂര്‍ കുരിക്കാട്ടില്‍ ബേസിൽ കെ ബാബു എന്നിവർക്ക് ജീവപര്യന്തവുമാണ് വിചാരണ കോടതി വിധിച്ചത്. ഇതിനെതിരെ നൽകിയ അപ്പീലിലാണ് ഹൈക്കോടതി ശിക്ഷ കുറച്ചത്. ഒന്നാം പ്രതിക്കെതിരെ ചുമത്തിയിരുന്ന പോക്സോ കേസും കുട്ടിയുടെ അമ്മയ്ക്കെതിരെ ചുമത്തിയ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള കുറ്റവും ഹൈക്കോടതി റദ്ദാക്കിയിരുന്നു റദ്ദാക്കി. 25 മുറിവുകളാണ് കുട്ടിയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. ഇതിൽ തലയ്ക്കേറ്റ ആഘാതമാണ് മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു കണ്ടെത്തൽ. കേസിൽ സുപ്രീംകോടതിയിൽ സംസ്ഥാനസർക്കാരിനായി സ്റ്റാൻഡിംഗ് കൌൺസൽ ഹർഷദ് വി ഹമീദ് ഹാജരായി.

പരീക്ഷയ്ക്ക് പോയ വിദ്യാർത്ഥികളുടെ സ്കൂട്ടിയും ടോറസും കൂട്ടിയിടിച്ചു; ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കെഎസ്ആർടിസി ടിക്കറ്റ് ബുക്കിങിൽ സുപ്രധാന മാറ്റം; സ്വകാര്യ ബസുകളിലെ പോലെ ടിക്കറ്റ് നിരക്കുകൾ ഇനി മാറിക്കൊണ്ടിരിക്കും; ഫ്ലെക്‌സി നിരക്ക് ഈടാക്കും
ശബരിമല സ്വർണക്കൊള്ള: എ പത്മകുമാറിന്റെ റിമാൻഡ് നീട്ടി