നന്നംമുക്ക് പൂച്ചപ്പടിയിൽ ടോറസും സ്കൂട്ടിയും ഇടിച്ചുണ്ടായ അപകടത്തിൽ പരുക്ക് പറ്റി ചികിത്സയിൽ കഴിഞ്ഞിരുന്ന ചങ്ങരംകുളം മൂക്കുതല സ്വദേശി ആദിത്യൻ മരിച്ചു.

മലപ്പുറം: നന്നംമുക്ക് പൂച്ചപ്പടിയിൽ ടോറസും സ്കൂട്ടിയും ഇടിച്ചുണ്ടായ അപകടത്തിൽ പരുക്ക് പറ്റി ചികിത്സയിൽ കഴിഞ്ഞിരുന്ന ചങ്ങരംകുളം മൂക്കുതല സ്വദേശി ആദിത്യൻ മരിച്ചു. കഴിഞ്ഞ ദിവസമാണ് പൂച്ചപ്പടിയിൽ വെച്ച് പരീക്ഷക്ക് പോയിരുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെട്ടത്. അപകടത്തിൽ കൊലളമ്പ് സ്വദേശി നിതിൻ തൽക്ഷണം മരണപെട്ടിരുന്നു. ഗുരുതര പരുക്ക് പറ്റിയ ആദിത്യനെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടർ ചികിത്സക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ട് പോയി. തൃശൂർ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു ആദിത്യന്റെ മരണം സംഭവിച്ചത്. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആശാലതയുടെ മകനാണ് മരണപ്പെട്ട ആദിത്യൻ.

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Latest News Updates