എസ്എഫ്ഐയുടെ ആൾമാറാട്ടം: വിവാദമായതോടെ തിരുത്തി പ്രിൻസിപ്പൽ, പിശക് പറ്റിയെന്ന് വിശദീകരണം

Published : May 17, 2023, 11:36 AM ISTUpdated : May 17, 2023, 11:41 AM IST
എസ്എഫ്ഐയുടെ ആൾമാറാട്ടം: വിവാദമായതോടെ തിരുത്തി പ്രിൻസിപ്പൽ, പിശക് പറ്റിയെന്ന് വിശദീകരണം

Synopsis

യുയുസി ആയി ജയിച്ച അനഘക്ക് പകരം കോളേജിൽ നിന്ന് നൽകിയത് എസ്എഫ്ഐ ഏരിയ സെക്രട്ടറി വിശാഖിന്റെ പേരായിരുന്നു.

തിരുവനന്തപുരം : കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്ഐയുടെ ആൾമാറാട്ടം വിവാദമായതോടെ തിരുത്തി പ്രിൻസിപ്പൽ. യുയുസിയുടെ പേര് നൽകിയതിൽ പിശക് പറ്റി എന്ന് കാട്ടാക്കട ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പൽ വ്യക്തമാക്കി. പിശക് പറ്റി എന്ന് പ്രിൻസിപ്പൽ കേരള സർവ്വകലാശാലയെ അറിയിച്ചു. തെരെഞ്ഞെടുക്കപ്പെട്ട യുയുസി അനഘ രാജി വെക്കുക ആണ് ഉണ്ടായതെന്ന് പ്രിൻസിപ്പൽ ജി ജെ ഷൈജു പറഞ്ഞു. സർവ്വകലാശാലക്ക് അയച്ച പേരിൽ പിശക് പറ്റി തിരുത്തി അയച്ചു എന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. പ്രിനിസിപ്പലിനോട് അടിയന്തിരമായി നേരിട്ട് ഹാജരാകാൻ കേരള സർവ്വകലാശാല ആവശ്യപ്പെട്ടു. 

യുയുസി ആയി ജയിച്ച അനഘക്ക് പകരം കോളേജിൽ നിന്ന് നൽകിയത് എസ്എഫ്ഐ ഏരിയ സെക്രട്ടറി വിശാഖിന്റെ പേരായിരുന്നു. വിവാദമായപ്പോൾ പിശക് എന്നുപറഞ്ഞു തടി ഊരാൻ ആണ് പ്രിൻസിപ്പലിന്റെ ശ്രമം. സർവ്വകലാശാല തെരഞ്ഞെടുപ്പ് നടപടിയിൽ അടക്കം സംശയം കാണുന്നുവെന്നും കടുത്ത നടപടി സ്വീകരിക്കുമെന്നും സർവ്വകലാശാല. 

Read More : യുയുസി തെരഞ്ഞെടുപ്പിലെ ആൾമാറാട്ടം: പ്രിൻസിപ്പലിനോട് റിപ്പോർട്ട് തേടാൻ കേരള സർവ്വകലാശാല

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ ശത്രുക്കളുടെ കോടാലി കൈ'; വി കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ തള്ളി സിപിഎം
ശബരിമല സ്വര്‍ണക്കൊള്ള; കെപി ശങ്കരദാസ് ജയിലിൽ, മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പൂജപ്പുര സെന്‍ട്രൽ ജയിലിലേക്ക് മാറ്റി