യുയുസി ആയി ജയിച്ച എസ്എഫ്ഐ പാനലിലെ അനഘയെ മാറ്റി എസ്എഫ്ഐ ഏരിയ സെക്രട്ടറി വിശാഖിന്റെ പേർ കോളേജിൽ നിന്ന് സർവ്വകലാശാലക്ക് കൈമാറി എന്നതാണ് പരാതി.
തിരുവനന്തപുരം : കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ യുയുസി തെരഞ്ഞെടുപ്പിലെ ആൾ മാറാട്ടത്തിൽ പ്രിൻസിപ്പലിനോട് റിപ്പോർട്ട് തേടാൻ കേരള സർവ്വകലാശാല. സംഭവത്തിൽ കെഎസ് യു ഡിജിപ്പിക്ക് പരാതി നൽകി. യുയുസി ആയി ജയിച്ച എസ്എഫ്ഐ പാനലിലെ അനഘയെ മാറ്റി എസ്എഫ്ഐ ഏരിയ സെക്രട്ടറി വിശാഖിന്റെ പേർ കോളേജിൽ നിന്ന് സർവ്വകലാശാലക്ക് കൈമാറി എന്നതാണ് പരാതി. മത്സരിക്കാത്ത വിശാഖിനെ യുയുസി ആക്കി എന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. സർവ്വകലാശാലക്ക് ലഭിച്ചത് നിരവധി പരാതികളാണ്.
യുയുസിയായി കോളേജിൽ നിന്ന് ആരോമൽ, അനഖ എന്നിങ്ങനെ എസ്എഫ്ഐയുടെ രണ്ട് പേരാണ് വിജയിച്ചത്. ഇതിൽ അനഘയുടെ പേരിന് പകരമാണ് വിശാഖിന്റെ പേര് സർവ്വകലാശാലയ്ക്ക് കൈമാറിയത്. അനഘ രാജിവെച്ചു എന്നതടക്കമുള്ള ആരോപണങ്ങൾ ഉയരുന്നുണ്ട്. രാജിവച്ചതാണ് സാഹചര്യമെങ്കിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം. ഇതിനായി സർവ്വകലാശാലയുടെ അനുമതി തേടേണ്ടതുണ്ട്.
Read More : അനധികൃത മണ്ണെടുപ്പ് ചോദ്യം ചെയ്ത സിപിഎം വനിതാ പഞ്ചായത്തംഗത്തെ ബ്രാഞ്ച് കമ്മിറ്റിയംഗം കൈയേറ്റം ചെയ്തു, പരാതി

