Christmas Vacation For Schools : സംസ്ഥാനത്തെ സ്കൂളുകൾക്ക് ക്രിസ്തുമസ് അവധി പ്രഖ്യാപിച്ചു

Published : Dec 17, 2021, 03:05 PM IST
Christmas Vacation For Schools :  സംസ്ഥാനത്തെ സ്കൂളുകൾക്ക് ക്രിസ്തുമസ് അവധി പ്രഖ്യാപിച്ചു

Synopsis

ഡിസംബർ 24 വെള്ളിയാഴ്ച മുതൽ ജനുവരി 02 ഞായറാഴ്ച വരെയായിരിക്കും അവധി. 

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്ക് (covid crisis) ശേഷം തുറന്നു പ്രവർത്തിക്കുന്ന സംസ്ഥാന സ്കൂളുകൾക്ക് ക്രിസ്തുമസ് അവധി (Christmas vacation) പ്രഖ്യാപിച്ചു. ഡിസംബർ 24 വെള്ളിയാഴ്ച മുതൽ ജനുവരി 02 ഞായറാഴ്ച വരെയായിരിക്കും അവധി. പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ കെ.നന്ദകുമാർ ആണ് അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. കൊവിഡ് മഹാമാരിയെ തുടർന്ന് ഒന്നരവർഷത്തോളം അടച്ചിട്ട സംസ്ഥാനത്തെ സ്കൂളുകൾ നവംബർ ഒന്നിനാണ് തുറന്നത്. നിലവിൽ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് സ്കൂളുകളിൽ ക്ലാസുകൾ നടക്കുന്നത്. 

PREV
click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണത്തിന് ഇഡി വരേണ്ട സാഹചര്യം ഇല്ലെന്ന് മുഖ്യമന്ത്രി, 'നല്ല അന്വേഷണം നടക്കുന്നു'
'കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ദിലീപ് ചോദിച്ചു, തെളിവുമായാണ് മഞ്ജു വന്നതെന്ന് മറുപടി പറഞ്ഞു'; അതിജീവിതയുടെ മൊഴി പുറത്ത്