'ശ്രവണ സൗഹൃദ ചാലക്കുടി'യുമായി ചുങ്കത്ത് ചാരിറ്റബിൾ ഫൗണ്ടേഷനും ലയൺസ് ക്ലബും

Published : Apr 05, 2022, 04:39 PM IST
 'ശ്രവണ സൗഹൃദ ചാലക്കുടി'യുമായി ചുങ്കത്ത് ചാരിറ്റബിൾ ഫൗണ്ടേഷനും ലയൺസ് ക്ലബും

Synopsis

ചാലക്കുടിയിലെ ഇത്തരം പ്രശ്നങ്ങൾക്ക് താങ്ങായി എത്തുകയാണ് ലയൺസ് ക്ലബും , ചുങ്കത്ത് ചാരിറ്റി ഫൗണ്ടേഷനും  സംയുക്തമായി സംഘടിപ്പിക്കുന്ന  'ശ്രവണ സൗഹൃദ ചാലക്കുടി' പദ്ധതി..  

ര്‍വ്വെകളില്‍ പ്രകാരം ഇന്ത്യയില്‍ പ്രായമായവരില്‍ 40 ശതമാനം പേർക്കും  ശ്രവണ ശേഷിക്കുറവ് സംഭവിച്ചിട്ടുള്ളതായാണ് കണക്ക്. ഇതില്‍ കേവലം ഒമ്പത് ശതമാനം പേര്‍ മാത്രമാണ്‌ ശ്രവണ സഹായ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത്‌. ഈ  ഉപകരണത്തിന്‌ വരുന്ന വലിയ  പണച്ചിലവാണ്‌ ഇതിന്‌ പ്രധാന കാരണം. ചാലക്കുടിയിലെ ഇത്തരം പ്രശ്നങ്ങൾക്ക് താങ്ങായി എത്തുകയാണ് ലയൺസ് ക്ലബും, ചുങ്കത്ത് ചാരിറ്റി ഫൗണ്ടേഷനും  സംയുക്തമായി സംഘടിപ്പിക്കുന്ന  'ശ്രവണ സൗഹൃദ ചാലക്കുടി പദ്ധതി'.  

ചാലക്കുടി നഗരപ്രദേശത്ത്‌ പ്രായമായവരിൽ  കാണുന്ന ശ്രവണ വൈകല്യങ്ങള്‍ പരിശോധിച്ച്‌ അവര്‍ക്ക്‌ അനുയോജ്യമായ ശ്രവണ സഹായ ഉപകരണങ്ങള്‍ സൗജന്യമായി  വിതരണം ചെയ്യുന്ന ഒരു നൂതന പരിപാടി ആസൂത്രണം ചെയ്യുന്നു. ചാലക്കുടിയെ ശ്രവണ സൗഹൃദമാക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം. വിവിധ മേഖലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവരെ  ചാലക്കുടിയില്‍ സംഘടിപ്പിക്കുന്ന ക്യാമ്പുകളില്‍ വച്ച്‌ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ പരിശോധിച്ച്‌ അര്‍ഹത ഉറപ്പുവരുത്തി  വേണ്ടി വരുന്ന ഉപകരണങ്ങള്‍ വിതരണം ചെയ്യും. 

കേള്‍വിയുമായി ബന്ധപ്പെട്ടു മറ്റു അസുഖങ്ങള്‍ക്കുള്ള  ചികിത്സാ നിര്‍ദ്ദേശങ്ങളും ഇതോടൊപ്പം നൽകുന്നതാണ്.  ആദ്യഘട്ടത്തിൽ  230 പേര്‍ക്കാണ്‌ ഈ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത്. ചാലക്കുടി ലയണ്‍സ്‌ ക്ലബ്ബിലെ ചാര്‍ട്ടര്‍ മെമ്പറും , ചുങ്കത്ത്‌ ഗ്രൂപ്പിന്റെ  ചെയർമാനുമായ  സിപി പോള്‍ ചുങ്കത്തിന്റെ വ്യാപാര പ്രവേശ വ്രജ ജൂബിലിയുമായി  ബന്ധപ്പെട്ടാണ്  ചുങ്കത്ത് ചാരിറ്റബിൾ ഫൗണ്ടേഷനും ചാലക്കുടി ലയണ്‍സ്‌ ക്ലബ്ബും സംയുക്തമായി  സഹകരിച്ച്, ഈ  പരിപാടിക്ക്‌ രൂപം കൊടുത്തിരിക്കുന്നത്.  കൂടുതൽ വിവരങ്ങൾക്കായി : 94971 33916 അല്ലെങ്കിൽ  96959 88585 എന്നി നമ്പറുകളിൽ ബന്ധപ്പെടുക 

PREV
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം