ലാൻഡിംഗ് കഴിഞ്ഞാൽ വെറും 15 മിനിറ്റിൽ എത്താം, പ്രിമിയം ലക്ഷ്വറിയിലേയ്ക്ക് സ്വാഗതം; വികസനക്കുതിപ്പുമായി സിയാൽ

Published : Dec 23, 2024, 01:35 PM IST
ലാൻഡിംഗ് കഴിഞ്ഞാൽ വെറും 15 മിനിറ്റിൽ എത്താം, പ്രിമിയം ലക്ഷ്വറിയിലേയ്ക്ക് സ്വാഗതം; വികസനക്കുതിപ്പുമായി സിയാൽ

Synopsis

രണ്ടാം ടെർമിനലിൽ സ്ഥിതിചെയ്യുന്ന എയ്‌റോ ലോഞ്ച് രണ്ടുമാസത്തിനുള്ളിൽ 100 ശതമാനം ബുക്കിങ് എന്ന നേട്ടം കൈവരിച്ചു

കൊച്ചി: ദക്ഷിണേന്ത്യയിലെ വ്യോമയാന ഹബ്ബായി മാറാനുള്ള കൊച്ചിൻ ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (സിയാൽ) ഊർജിത ശ്രമങ്ങൾ മുന്നേറുന്നു. സിയാലിന്റെ പുതിയ സംരംഭമായ ' താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ' ഡിസംബർ 28 ന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. യാത്രക്കാർക്ക് പരമാവധി സേവനങ്ങൾ ഒരുക്കാനും പുതിയ സർവീസുകൾ ആരംഭിക്കാനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും സിയാൽ നടപ്പിലാക്കിവരുന്ന മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണ് ഇപ്പോൾ താജ് ഹോട്ടൽ സമുച്ചയം ഉദ്ഘാടന സജ്ജമാക്കുന്നത്.  മാസ്റ്റർ പ്ലാനിലെ ഭൂവിനിയോഗ പദ്ധതിയുടെ ഭാഗമായി സിയാൽ പണികഴിപ്പിച്ച ഹോട്ടൽ,  തുടർ-നിക്ഷേപ/ നടത്തിപ്പിനായി ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് (ഐഎച്ച്സിഎൽ)താജ് ഗ്രൂപ്പിനെ ആഗോള ടെൻഡറിലൂടെ കണ്ടെത്തുകയായിരുന്നു. 

നിരന്തര വികസനം

കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ, സുസ്ഥിര വികസനത്തിനും പ്രവർത്തന മികവിനുമുള്ള 10 മെഗാ പ്രോജക്ടുകളും 163 ഇടത്തരം സംരംഭങ്ങളും സിയാൽ നടപ്പിലാക്കിയിട്ടുണ്ട്. കോഴിക്കോട് അരിപ്പാറ ജലവൈദ്യുത നിലയം , കണ്ണൂരിലെ പയ്യന്നൂർ സോളാർ പ്ലാന്റ്, ബിസിനസ് ജെറ്റ് ടെർമിനൽ,  ഇംപോർട്ട് കാർഗോ ടെർമിനൽ, 0484 എയ്റോ ലോഞ്ച്, എയർപോർട്ട് എമർജൻസി സർവീസ് പരിഷ്‌ക്കരണം  എന്നിവ ഈ കാലയളവിലെ പ്രധാന നേട്ടങ്ങളാണ്.  ഐടി, സുരക്ഷാ സജ്ജീകരണങ്ങളുടെ സമഗ്രമായ നവീകരണങ്ങളും ഈ കാലയളവിൽ നടപ്പിലാക്കി.

0484: താങ്ങാനാവുന്ന ആഡംബരം യാഥാർത്ഥ്യമായി

2024 സെപ്റ്റംബറിൽ തുറന്ന, 0484 എയ്റോ ലോഞ്ച് ഗംഭീര വിജയമായി. രണ്ടാം ടെർമിനലിൽ സ്ഥിതിചെയ്യുന്ന എയ്‌റോ ലോഞ്ച് രണ്ടുമാസത്തിനുള്ളിൽ 100 ശതമാനം ബുക്കിങ് എന്ന നേട്ടം കൈവരിച്ചു. യാത്രക്കാർക്കും സന്ദർശകർക്കും കുറഞ്ഞ ചെലവിൽ വിമാനത്താവളത്തിനുള്ളിൽ ആഡംബര ഹോട്ടൽ സൗകര്യമാണ് 0484 എയ്‌റോ ലോഞ്ച് ഒരുക്കിയിട്ടുള്ളത്. 

താജ് : പ്രിമിയം ലക്ഷ്വറിയിലേയ്ക്ക് സ്വാഗതം

ടെർമിനലുകളിൽ നിന്ന് 500 മീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന താജ് കൊച്ചിൻ ഇന്‍റർനാഷണൽ എയർപോർട്ട് ഹോട്ടലിലേയ്ക്ക്  ലാൻഡിംഗ് കഴിഞ്ഞ് 15 മിനിറ്റിനുള്ളിൽ എത്തിച്ചേരാനാകും.  താജ് ക്ലബ് ലോഞ്ച്,  ഒരു വശത്ത് റൺവേയും മറുവശത്ത് ഹരിതാശോഭയും കാഴ്ചയൊരുക്കുന്ന  111 മുറികൾ, പ്രസിഡൻഷ്യൽ സ്യൂട്ടുകൾ, ബാങ്ക്വെറ്റ് ഹാളുകൾ, ബോർഡ് റൂമുകൾ, പ്രീ-ഫംഗ്ഷൻ ഏരിയ, സിമ്മിംഗ് പൂൾ, വിസ്തൃതമായ ലോബി, ബാർ, ഫിറ്റ്‌നസ് സെന്റർ എന്നിവ പഞ്ചനക്ഷത്ര മോടിയോടെ കൊച്ചി വിമാനത്താവള താജ് ഹോട്ടലിലുണ്ട്. താജിന്റെ പ്രശസ്തമായ വിസ്ത റസ്റ്ററന്റ് (24 മണിക്കൂർ), ഹൗസ് ഓഫ് മിംഗ് എന്നിവ രൂചി സമൃദ്ധി ഒരുക്കുന്നു. 4 ഏക്കറിൽ സ്ഥിതിചെയ്യുന്ന താജ് ഹോട്ടലിന് കാർ പാർക്കിങ് വിശാലമായ സ്ഥലവുമുണ്ട്. 

ദക്ഷിണേന്ത്യയിലെ വ്യോമയാന  ഹബ്ബ് എന്ന നിലയിലേയ്ക്ക് വളരാനുള്ള  സിയാലിന്റെ ശ്രമങ്ങൾക്ക് ഈ പഞ്ചനക്ഷത്ര ഹോട്ടൽ അടിവരയിടുന്നുവെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് പറഞ്ഞു. സിയാലിന്റെ മാസറ്റർ പ്ലാൻ പൂർത്തിയാകുന്നതിന് അനുസരിച്ച് കൂടുതൽ നിക്ഷേപം ആകർഷിക്കപ്പെടുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും. നിലവിൽ പ്രതിവർഷം ഒരു കോടി യാത്രക്കാർ സിയാലിൽ എത്തുന്നുണ്ട്. മൂന്നുവർഷത്തിനകം അത് ഒന്നേകാൽ കോടിയാകും. ട്രാഫിക് വർധിക്കുന്നതിന് അനുസരിച്ച് യാത്രക്കാർക്ക് നൽകുന്ന സേവനവും വർധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

384.34 കോടി ചെലവ്, അത്യാധുനിക സംവിധാനങ്ങൾ; ആരോഗ്യ രംഗത്ത് വൻ കുതിപ്പിന് കേരളം; കാൻസർ സെന്‍റർ സജ്ജമാകുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമലയിൽ പുതുചരിത്രം പിറന്നു, ആസൂത്രണ മികവിൻ്റെ നേട്ടമെന്ന് സർക്കാർ; മണ്ഡല-മകരവിളക്ക് സീസണിലെ വരുമാനം 435 കോടി രൂപ
ബന്ധുവായ യുവാവിന്‍റെ ഫോണിൽ ഭാര്യയുടെ നമ്പർ, വീട്ടിൽ കയറി മർദിച്ച് ഭർത്താവ്; കേസെടുത്ത് പൊലീസ്