രാജ്യത്താദ്യമായി കൊച്ചി വിമാനത്താവളത്തിൽ ഹൈഡ്രജൻ ബസുകൾ ഇറക്കും: ധാരണാപത്രം കൈമാറി

Published : Feb 03, 2026, 11:16 AM IST
CIAL

Synopsis

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഹൈഡ്രജൻ ഫ്യൂവൽ സെൽ ഇലക്ട്രിക് ബസുകൾ അവതരിപ്പിച്ച് രാജ്യത്തെ ആദ്യത്തെ വിമാനത്താവളമാകാൻ ഒരുങ്ങുന്നു. കേരള ഹൈഡ്രജൻ വാലി ഇന്നൊവേഷൻ ക്ലസ്റ്റർ ഫൗണ്ടേഷന്റെ സാമ്പത്തിക സഹായത്തോടെ ഒരു വർഷത്തിനകം മൂന്ന് ബസുകൾ സർവീസ് ആരംഭിക്കും

കൊച്ചി: വിമാനത്താവളത്തിനുള്ളിലെ യാത്രാ സൗകര്യം പരിസ്ഥിതി സൗഹൃദമാക്കാനുള്ള വലിയ നീക്കവുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം(സിയാൽ). ഹൈഡ്രജൻ ഫ്യൂവൽ സെൽ ഇലക്ട്രിക് ബസുകൾ സർവീസിൽ എത്തിച്ച, രാജ്യത്തെ ആദ്യ വിമാനത്താവളമെന്ന നേട്ടത്തിലേക്ക് സിയാൽ കടക്കുന്നു. ഇതിന്റെ ഭാഗമായി കേരള ഹൈഡ്രജൻ വാലി ഇന്നൊവേഷൻ ക്ലസ്റ്റർ (കെ.എച്ച്.വി.ഐ.സി) ഫൗണ്ടേഷനും സിയാലും ധാരണാ പത്രത്തിൽ ഒപ്പുവച്ചു. സിയാലിലെ 0484 ഏറോ ലോഞ്ചിൽ നടന്ന ചടങ്ങിലാണ് കരാർ കൈമാറ്റം നടന്നത്. വൈദ്യുതി മന്ത്രിയും അനെർട്ട് ഭരണസമിതി ചെയർമാനുമായ കെ. കൃഷ്ണൻകുട്ടിയും, സിയാൽ ഡയറക്ടറും വ്യവസായ മന്ത്രിയുമായ പി. രാജീവും ധാരണാ പത്രം കൈമാറി.

കേരള ഹൈഡ്രജൻ വാലി പദ്ധതിയുടെ ഭാഗമായി ദേശീയ ഗ്രീൻ ഹൈഡ്രജൻ മിഷന്റെ പിന്തുണയോടെ മൂന്ന് ഹൈഡ്രജൻ ഫ്യൂവൽ സെൽ ഇലക്ട്രിക് ബസുകളാണ് വിമാനത്താവളത്തിൽ ആദ്യ ഘട്ടത്തിൽ പ്രവർത്തനം ആരംഭിക്കുക. ഓരോ ബസിനും പരമാവധി 2.90 കോടി രൂപ വീതം, ആകെ 8.7 കോടി രൂപയുടെ ധനസഹായം കെ.എച്ച്.വി.ഐ.സി ഫൗണ്ടേഷൻ നൽകും. ധാരണാപത്രം കൈമാറിയ ചടങ്ങിൽ സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ്, കെ.എച്ച്.വി.ഐ.സി ഫൗണ്ടേഷൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഹർഷിൽ ആർ. മീണ, കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പിലെ സീനിയർ ഡയറക്ടർ ഡോ. രഞ്ജിത് കൃഷ്ണ പൈ എന്നിവരും പങ്കെടുത്തു.

ഒരു വർഷത്തിനകം ബസുകൾ വാങ്ങി സർവീസ് തുടങ്ങാനാണ് തീരുമാനം. ബസുകളുടെ ഉടമസ്ഥാവകാശം സിയാലിനായിരിക്കും. പ്രവർത്തനച്ചെലവും പരിപാലനച്ചെലവും സിയാൽ തന്നെ വഹിക്കും. റൂട്ടുകളും പ്രവർത്തന മാതൃകയും സിയാൽ നിശ്ചയിക്കും. സിയാലും ബി.പി.സി.എല്ലും ചേർന്ന് നിർമിച്ച ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് പ്രവർത്തനക്ഷമമായതോടെ ബസുകൾക്ക് ആവശ്യമായ ഇന്ധന വിതരണം വിമാനത്താവളത്തിനുള്ളിൽ തന്നെ ഉറപ്പാക്കാം. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കാർബൺ ഉൽസർജനം കുറയുകയും ശബ്ദ മലിനീകരണം നിയന്ത്രിക്കപ്പെടുകയും ചെയ്യും. യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ, സുസ്ഥിര ഗതാഗത സംവിധാനത്തിലേക്കുള്ള മാറ്റത്തിനും ഇത് വഴിയൊരുക്കും.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഞങ്ങളുടെ ജീവിതമാണത്, സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു, സിനിമ റിലീസ് ചെയ്യാൻ പാടില്ല'; പ്രതി അഫാന്‍റെ പിതാവ്
ശബരിമല സ്വർണക്കൊള്ള; ദ്വാരപാലക-കട്ടിളപ്പാളി കേസുകളിൽ ചോദ്യം ചെയ്യലിന് ഇഡി ഓഫീസിൽ ഹാജരായി മുരാരി ബാബു