രോഗികൾക്കുള്ള സാധനങ്ങള്‍ ബന്ധുക്കളോട് അവശ്യപ്പെടരുത്; നഴ്സുമാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം

By Web TeamFirst Published Jun 11, 2021, 1:35 PM IST
Highlights

സാധനങ്ങള്‍ ബന്ധുക്കളോട് ആവശ്യപ്പെട്ടാൽ കർശന നടപടിമെന്നും സർക്കുലറില്‍ പറയുന്നു. നഴ്‌സിന്റെ ഓഡിയോ പുറത്തായ പശ്ചാത്തലത്തിലാണ് സർക്കുലർ.

തിരുവനന്തപുരം: രോഗികൾക്ക് ആവശ്യമായ മരുന്ന്, അനുബന്ധ ഉപകരണങ്ങൾ എന്നിവ ബന്ധുക്കളോട് എത്തിച്ചുനല്‍കാന്‍ അവശ്യപ്പെടരുതെന്ന് സർക്കുലർ. തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ടാണ് സർക്കുലർ ഇറക്കിയത്. അവശ്യമുള്ളവ മുൻകൂട്ടി കണ്ട് സംഭരിച്ചുവെക്കണം. സാധനങ്ങള്‍ ബന്ധുക്കളോട് ആവശ്യപ്പെട്ടാൽ കർശന നടപടിമെന്നും സർക്കുലറില്‍ പറയുന്നു. നഴ്‌സിന്റെ ഓഡിയോ പുറത്തായ പശ്ചാത്തലത്തിലാണ് സർക്കുലർ.

രോഗിക്കാവശ്യമായ സാധനങ്ങൾ വാങ്ങി നിൽകാനാവശ്യപ്പെട്ടുള്ള ഓഡിയോ പുറത്തുവന്ന സംഭവത്തിൽ റിപ്പോർട്ട് തേടിയെങ്കിലും തുടർനടപടികളുണ്ടാവില്ലെന്നാണ് വിവരം. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, അത്യാവശ്യ സാധനങ്ങൾ പോലും ബന്ധുക്കളോട് വാങ്ങി നൽകാനാവശ്യപ്പെടുന്നതിൽ ആശങ്കയിലാണ് നഴ്സുമാർ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!