സർക്കാർ ഫണ്ട് വിനിയോഗം അറിയാൻ പൗരന്മാർക്ക് പൂർണ അവകാശം: മുഖ്യവിവരാവകാശ കമ്മിഷണർ

Published : Oct 30, 2026, 11:52 AM IST
Right to Information

Synopsis

സർക്കാർ ഫണ്ട് വിനിയോഗം അറിയാൻ പൗരന്മാർക്ക് പൂർണ അവകാശമുണ്ടെന്നും വിവരാവകാശ നിയമം ഫലപ്രദമായി വിനിയോഗിക്കാൻ ജനങ്ങൾ തയ്യാറാകണമെന്നും മുഖ്യ വിവരാവകാശ കമ്മിഷണർ വി. ഹരിനായർ പറഞ്ഞു. അപേക്ഷകൾക്ക് 30 ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ ഉദ്യോഗസ്ഥരിൽ നിന്ന് പ്രതിദിനം 250 രൂപ നിരക്കിൽ പിഴ ഈടാക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്.

കൽപ്പറ്റ: സർക്കാർ ഫണ്ടുകളുടെ വിനിയോഗം എങ്ങനെയെന്ന് അറിയാനുള്ള പൂർണ അവകാശം പൗരന്മാർക്കുണ്ടെന്നും അവകാശം വിനിയോഗിക്കാൻ ജനങ്ങൾ തയ്യാറാകണമെന്നും സംസ്ഥാന മുഖ്യവിവരാവകാശ കമ്മിഷണർ വി. ഹരിനായർ. ദേശീയ വിവരാവകാശ വാരാചരണത്തിന്റെ ഭാഗമായി സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ആഭിമുഖ്യത്തിൽ വയനാട് പൂതാടി അങ്ങാടിശ്ശേരി ഉന്നതിയിലെ എം.പി.സി.യിൽ നടന്ന വിവരാവകാശ ബോധവത്കരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവരാവകാശ നിയമം 2005 പ്രകാരം പൗരന്മാർക്ക് ലഭിക്കുന്ന അവകാശങ്ങളെക്കുറിച്ചും അവ ഫലപ്രദമായി വിനിയോഗിക്കേണ്ട രീതികളെക്കുറിച്ചും പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. വിവരാവകാശ നിയമ പ്രകാരം സമർപ്പിക്കുന്ന അപേക്ഷകൾക്ക് സർക്കാർ ഉദ്യോഗസ്ഥർ 30 ദിവസത്തിനകം മറുപടി നൽകണം. മറുപടി നൽകുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരിൽ നിന്ന് നിയമ പ്രകാരം പിഴ ഈടാക്കാൻ വ്യവസ്ഥയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ടിഎസ്‍ബി ഫണ്ടുകൾ ശരിയായ രീതിയിലാണോ വിനിയോഗിക്കുന്നതെന്ന് പരിശോധിക്കാൻ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് വിവരാവകാശ കമ്മിഷണർ ഡോ. എം. ശ്രീകുമാർ പറഞ്ഞു. വിവരാവകാശ അപേക്ഷകൾ നിയമം അനുശാസിക്കുന്ന രീതിയിൽ സമർപ്പിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് കമ്മിഷണർ ഡോ. സോണിച്ചൻ പി. ജോസഫ് വിശദീകരിച്ചു. അപേക്ഷകൾക്ക് നിശ്ചിത സമയത്തിനകം മറുപടി നൽകാതിരുന്നാൽ നിയമപ്രകാരം പ്രതിദിനം 250 രൂപ നിരക്കിൽ പിഴ ചുമത്താൻ വ്യവസ്ഥയുണ്ടെന്ന് കമ്മിഷണർ അഡ്വ. ടി.കെ. രാമകൃഷ്ണൻ പറഞ്ഞു. പ്രമോട്ടർമാരുടെ നിയമനം, തൊഴിൽ, തൊഴിലുറപ്പ് വേതനം, വീടുകളുടെ അറ്റകുറ്റപണി പൂർത്തിയാക്കാതെ കരാറുകാർ പിന്മാറുന്നത് ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ ഉന്നതികളിലെ നിവാസികൾ സംശയങ്ങൾ ഉന്നയിച്ചു.

പ്രമോട്ടർമാരുടെ നിയമനം നിയമാനുസൃതമായ നടപടിക്രമങ്ങൾ പാലിച്ചാണ് നടത്തേണ്ടതെന്നും സമയബന്ധിതമായി നിയമനം നടത്തിവരുന്നതായും വിവരാവകാശ കമ്മിഷൻ മുൻ ലീഗൽ എക്‌സ്‌പെർട്ട് കെ. പ്രസാദ് ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു. ഇത്തരം വിഷയങ്ങളിൽ ആവശ്യമായ വിവരങ്ങൾ ബന്ധപ്പെട്ട അധികാരികളിൽനിന്ന് വിവരാവകാശ നിയമപ്രകാരം തേടാമെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങൾക്ക് സർക്കാർ സംവിധാനങ്ങളിൽനിന്ന് വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള നിയമപരമായ അവകാശങ്ങളെക്കുറിച്ച് മനസ്സിലാക്കാനും വിവരാവകാശ നിയമത്തിന്റെ പ്രായോഗിക ഉപയോഗങ്ങളെക്കുറിച്ച് അറിയാനും ക്ലാസ് അവസരമൊരുക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പൊലീസ് സ്റ്റേഷനുകളിലെ പിആർഒ സംവിധാനം ഒഴിവാക്കരുതെന്ന് പ്രതിപക്ഷ നേതാവ്; 'പൊലീസിനോടുള്ള അകൽച്ച കൂട്ടും'
അക്രമ രാഷ്ട്രീയം ക്യാമ്പസിന് വേണ്ട, അതിശക്തമായ നടപടിയുണ്ടാകുമെന്ന് കാലിക്കറ്റ് വി സി