
ആലപ്പുഴ: വൈദ്യുതി കുടിശ്ശിക (electricity bill arrears)അടയ്ക്കാത്തതിനെ തുടർന്ന് കണക്ഷൻ വിച്ഛേദിക്കാൻ എത്തിയ ലൈൻമാനെ ആക്രമിച്ച കേസിൽ സിഐടിയു (citu)മാന്നാർ ഏരിയ ജോയിന്റ് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ ടി.ജി.മനോജിനെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.
രണ്ടു മാസത്തെ വൈദ്യുതി ബിൽ അടയ്ക്കാത്തതിനെ തുടർന്നാണ് മാന്നാർ വൈദ്യുതി ഓഫീസിലെ ജീവനക്കാരായ ഉത്തമൻ, വിജയൻ, അമർജിത് എന്നിവർ മനോജിന്റെ വീട്ടിൽ എത്തിയത്. വൈദ്യുതി വിച്ഛേദിക്കാൻ ആയി മീറ്ററിന് അടുത്തേക്ക് പോകാൻ ശ്രമിക്കുമ്പോൾ ലൈൻമാൻ ആയ ഉത്തമന്റെ കൈപിടിച്ചു തിരിക്കുകയും അടിക്കുകയും ചെയ്തു എന്നാണ് പരാതി. മൊബൈൽഫോൺ നിലത്തെറിഞ്ഞു പൊട്ടിച്ചു. തുടർന്ന് വെട്ടുകത്തിയുമായി എത്തിയപ്പോൾ മൂവരും ഓടി രക്ഷപ്പെടുകയായിരുന്നു. എഐടിയുസി യൂണിയൻ അംഗമാണ് പരിക്കേറ്റ ഉത്തമൻ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam