ഇലക്ട്രിക് ഓട്ടോകൾ തടഞ്ഞ് യാത്രക്കാരെ ഇറക്കിവിടുന്നു; കോഴിക്കോട്ടെ സിഐടിയു നേതൃത്വത്തിനെതിരെ പരാതി

Published : Dec 22, 2021, 03:15 PM ISTUpdated : Dec 22, 2021, 04:21 PM IST
ഇലക്ട്രിക് ഓട്ടോകൾ തടഞ്ഞ് യാത്രക്കാരെ ഇറക്കിവിടുന്നു; കോഴിക്കോട്ടെ സിഐടിയു നേതൃത്വത്തിനെതിരെ പരാതി

Synopsis

സർവീസ് നടത്തവേ യാത്രക്കാരെ ബലമായി വഴിയിലിറക്കിവിട്ടവർക്കെതിരെ ഇലക്ട്രിക് ഓട്ടോ ഡ്രൈവർമാർ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു.

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ഓടുന്ന ഇലക്ട്രിക് ഓട്ടോകൾ (Electric Auto) സിഐടിയുവിന്‍റെ (CITU) നേതൃത്വത്തില്‍ തടയുന്നതായി പരാതി. സർവീസ് നടത്തവേ യാത്രക്കാരെ ബലമായി വഴിയിലിറക്കിവിട്ടവർക്കെതിരെ ഇലക്ട്രിക് ഓട്ടോ ഡ്രൈവർമാർ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. അതേസമയം നഗരത്തിലോടുന്ന ഇലക്ട്രിക് ഓട്ടോകൾക്ക് പെർമിറ്റ് നിർബന്ധമാക്കണമെന്ന് സിഐടിയു ആവശ്യപ്പെട്ടു.

ഒരിടവേളയ്ക്ക് ശേഷമാണ് കോഴിക്കോട് നഗരത്തില്‍ ഇലക്ട്രിക് ഓട്ടോ സർവീസ് നടത്തുന്നവരെ തടയുന്ന സംഭവങ്ങൾ ആവർത്തിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം നാല് പരാതികളാണ് ഇ ഓട്ടോ ഡ്രൈവർമാർ പൊലീസിന് നല്‍കിയത്. ഇതില്‍ രണ്ട് പരാതികളില്‍ കേസെടുത്തു.

നിലവില്‍ ഇലക്ട്രിക് ഓട്ടോകൾക്ക് സംസ്ഥാനത്തെവിടെയും പെർമിറ്റില്ലാതെ സർവീസ് നടത്താന്‍ കേന്ദ്ര സർക്കാർ അനുമതി നല്‍കിയിട്ടുണ്ട്. പുതുതായി രജിസ്റ്റർ ചെയ്യുന്നവർക്ക് അഞ്ച് വർഷത്തെ നികുതിയിളവ് സംസ്ഥാന സർക്കാറും നല്‍കിയിട്ടുണ്ട്. അതേസമയം, നഗരത്തിലോടുന്ന ഇലക്ട്രിക് ഓട്ടോകൾക്ക് കോർപ്പറേഷന്‍ പെർമിറ്റ് നിർബന്ധമാക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ് സിഐടിയു. എന്നാല്‍, സർവീസ് നടത്തുന്ന ആരെയും തടയണമെന്ന് ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ലെന്നും സിഐടിയു ജില്ലാ ജോയിന്‍റെ സെക്രട്ടറി പി കെ മുകുന്ദന്‍ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്