നേർക്കുനേർ, മുഖ്യമന്ത്രിയും പി ടിയും, സഭയെ ഇളക്കി മറിച്ച പോര്, എഴുപതിലും അണയാത്ത കെഎസ് യു സ്പിരിറ്റ്

Published : Dec 22, 2021, 02:42 PM ISTUpdated : Dec 22, 2021, 04:23 PM IST
നേർക്കുനേർ, മുഖ്യമന്ത്രിയും പി ടിയും, സഭയെ ഇളക്കി മറിച്ച പോര്, എഴുപതിലും അണയാത്ത കെഎസ് യു സ്പിരിറ്റ്

Synopsis

യുവതുർക്കികളും അതികായരും അടങ്ങുന്ന പ്രതിപക്ഷനിരയിൽ ചൂടൻ വിഷയങ്ങൾ അവതരിപ്പിക്കാനുള്ള ദൗത്യം എന്നും കോൺഗ്രസ് ഏല്‍പ്പിച്ചത് പിടിയെന്ന പോരാളിയെ ആയിരുന്നു.

തിരുവനന്തപുരം: ആരുടേയും മുഖം നോക്കാതെ ആഞ്ഞടിക്കുന്ന പി ടി തോമസ് (P T Thomas) നിയമസഭാ ചരിത്രത്തിലെ ജ്വലിക്കുന്ന ഓർമ്മയാണ്. മുഖ്യമന്ത്രിയും പി ടി തോമസും തമ്മിലെ നേർക്കുനേർ പോര് എന്നും സഭാ തലത്തെ ഇളക്കിമറിച്ചിരുന്നു. പിണറായിയെ ലക്ഷ്യമിടുമ്പോൾ സഭയിൽ എന്നും പ്രതിപക്ഷത്തിന്‍റെ ശക്തമായ നാവായിരുന്നു പിടി. യുവതുർക്കികളും അതികായരും അടങ്ങുന്ന പ്രതിപക്ഷനിരയിൽ ചൂടൻ വിഷയങ്ങൾ അവതരിപ്പിക്കാനുള്ള ദൗത്യം എന്നും കോൺഗ്രസ് ഏല്‍പ്പിച്ചത് പിടിയെന്ന പോരാളിയെ ആയിരുന്നു. മുഖ്യമന്ത്രിയെയും സർക്കാരിനെയും മുൾമുനയിൽ നിർത്താനുള്ള അവസരങ്ങളിലെല്ലാം കണ്ടത് 70 ലും ഉള്ളിൽ കെഎസ്‍യു സ്പിരിറ്റ് അണയാത്ത പിടി തോമസിനെയാണ്.

ലാവലിൻ, സ്വർണ്ണക്കടത്ത്, മരംമുറി മോൺസൺ കേസടക്കം പിടി തൊടുത്തുവിട്ടത് നിരവധി അടിയന്തിര പ്രമേയ നോട്ടീസ് പ്രസംഗങ്ങളാണ്. രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് എന്നും മികച്ച പാഠപുസ്തകമാണ് പി ടി തോമസ്. നന്നായി ഗൃഹപാഠം ചെയ്ത് മാത്രമേ പിടി സഭാകവാടം കയറി എത്തുമായിരുന്നുള്ളൂ. രാവിലെ എത്തിയാൽ വൈകീട്ട് വരെ നടപടിക്രമങ്ങളിലെല്ലാം സജീവമായി പങ്കെടുത്തു. അവസരം കിട്ടുമ്പോോഴെക്കെ എതിരാളികളെ പ്രതിക്കൂട്ടിൽ നിർത്തി. ജനകീയവിഷയങ്ങൾ സഭക്കുള്ളിൽ അവതരിപ്പിച്ചു പോയിരുന്ന വേറിട്ട ഫയർ ബ്രാൻഡ് പ്രതിനിധിയാണ് വിടവാങ്ങിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആറ് പ്രതികൾ, ജീവപര്യന്തം നൽകണമെന്ന് പ്രോസിക്യൂട്ടർ; നടിയെ ആക്രമിച്ച കേസിൽ എന്താകും ശിക്ഷാവിധി?
ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്