സികെ ജാനു - കെ സുരേന്ദ്രൻ കോഴ ഇടപാട്: പ്രസീതയിൽ നിന്ന് വിജിലൻസ് വീണ്ടും മൊഴിയെടുത്തു

By Web TeamFirst Published Jul 1, 2021, 2:53 PM IST
Highlights

അതേസമയം തന്റെ ഫോൺ അന്വേഷണ ഉദ്യോഗസ്ഥർക്ക് നേരത്തെ കൈമാറിയിരുന്നുവെന്ന് പ്രസീത അഴീക്കോട് മാധ്യമങ്ങളോട് പറഞ്ഞു

കണ്ണൂർ: സികെ ജാനുവിന് കെ സുരേന്ദ്രൻ 25 ലക്ഷം കോഴ നൽകിയെന്ന കേസിൽ പ്രസീത അഴീക്കോടിൽ നിന്നും വിജിലൻസ് സംഘം വിവരങ്ങൾ ശേഖരിച്ചു. കോൾ റെക്കോർഡ് ഉൾപെടെയുള്ള ഡിജിറ്റൽ തെളിവുകളുടെ വിശദാംശങ്ങൾ ശേഖരിക്കാനാണ് ഡിവൈഎസ്പി മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയത്.

മാർച്ച് 26ന് ബത്തേരിയിലെ ഹോംസ്റ്റേയിൽ വച്ച് 25 ലക്ഷം രൂപ സഞ്ചിയിലാക്കി പൂജാ സാധനങ്ങൾ എന്ന വ്യാജേനെ ജാനുവിന് നൽകിയെന്നായിരുന്നു പ്രസീതയുടെ ആരോപണം. കേസിൽ സികെ ജാനുവിന്റെയോ കെ സുരേന്ദ്രന്റെയോ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല

അതേസമയം തന്റെ ഫോൺ അന്വേഷണ ഉദ്യോഗസ്ഥർക്ക് നേരത്തെ കൈമാറിയിരുന്നുവെന്ന് പ്രസീത അഴീക്കോട് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ തവണ എടുത്ത മൊഴിയിൽ വ്യക്തത വരുത്തുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ ചെയ്തത്. മൂന്ന് പേരുടെ മൊഴി ഇന്നും രേഖപ്പെടുത്തി. അന്വേഷണവുമായി തുടർന്നും സഹകരിക്കുമെന്നും പ്രസീത പറഞ്ഞു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!