
ഇടുക്കി: ഇടുക്കി നെല്ലിപ്പാറയിൽ കർഷകൻ ആത്മഹത്യ ചെയ്തു. സന്തോഷ് (45) ആണ് മരിച്ചത്. കടക്കെണി മൂലമാണ് സന്തോഷിന്റെ ആത്മഹത്യയെന്ന് കുടുംബം പറഞ്ഞു.
കടക്കെണി മൂലം ആത്മഹത്യ ചെയ്യുന്നുവെന്ന സന്തോഷിന്റെ ആത്മഹത്യാകുറിപ്പും കണ്ടെത്തി. കടമെടുത്ത പണത്തിന്റെ തിരിച്ചടവ് ആവശ്യപ്പെട്ടd സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ഭാര്യ ഗീത ഏഷ്യാനെറ്റ് ന്യൂസ്നോട് പറഞ്ഞു. കൊവിഡ്-ലോക്ക് ഡൗൺ പ്രതിസന്ധികളാൽ വായ്പ തിരിച്ചടക്കാൻ പറ്റിയിരുന്നില്ലെന്നും കുടുംബം പ്രതികരിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona