തിരുവനന്തപുരം ചേങ്കോട്ടുകോണത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ പാർപ്പിച്ചിരുന്ന ഏഴുപതോളം തെരുവുനായ്ക്കളെ ഷെൽട്ടറുകളിലേക്ക് മാറ്റിത്തുടങ്ങി

തിരുവനന്തപുരം: തിരുവനന്തപുരം ചേങ്കോട്ടുകോണത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ പാർപ്പിച്ചിരുന്ന ഏഴുപതോളം തെരുവുനായ്ക്കളെ ഷെൽട്ടറുകളിലേക്ക് മാറ്റിത്തുടങ്ങി. നായ്ക്കൾ കാരണം നാട്ടുകാർ അനുഭവിക്കുന്ന ദുരിതം വാർത്തയായതിനു പിന്നാലെയാണ് തിരുവനന്തപുരം നഗരസഭ നടപടികളാരംഭിച്ചത്. നിലവിൽ നായ്ക്കളെ നഗരസഭയുടെ എബിസി സെന്‍ററിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. അവിടെ അവയ്ക്ക് ആവശ്യമായ വാക്‌സിനേഷനും മറ്റ് ചികിത്സകളും നൽകിയ ശേഷം അടുത്ത ദിവസങ്ങളിൽ സ്ഥിരമായ ഷെൽട്ടറുകളിലേക്ക് മാറ്റും. ചെങ്കോട്ടുകോണം മടവൂർ പാറയിൽ താമസിക്കുന്ന കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ മെറ്റിൽഡ എന്ന ഉദ്യോഗസ്ഥയാണ് വീട്ടിൽ ഏഴുപതോളം തെരുവുനായ്ക്കളെ പാർപ്പിച്ചിരുന്നത്.